Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ദേശീയ പവര്‍ലിഫ്റ്റിംഗ്: റെയില്‍വേയ്ക്ക് കിരീടം

Power Lifting
കോഴിക്കോട്: 38-ാമത് ദേശീയ പവര്‍ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ റെയില്‍വേ വീണ്ടും ഓവറോള്‍ ചാമ്പ്യന്‍മാരായി. പുരുഷ- വനിതാ വിഭാഗങ്ങളിലായി 93 പോയിന്റ് നേടിയാണ് റെയില്‍വേ തുടര്‍ച്ചയായി രണ്ടാം തവണയും ചാമ്പ്യന്‍മാരായത്. 79 പോയിന്റ് നേടിയ മഹാരാഷ്ട്ര രണ്ടാം സ്ഥാനത്തും 72 പോയിന്റോടെ കേരളം മൂന്നാം സ്ഥാനത്തുമെത്തി.

പുരുഷ വിഭാഗത്തില്‍ റെയില്‍വേസിന് 60 പോയിന്റാണുള്ളത്. രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയ മഹാരാഷ്ട്രയും കേരളവും യഥാക്രമം 44, 38 പോയിന്റുകള്‍ നേടി. വനിതാ വിഭാഗത്തില്‍ 51 പോയിന്റ് നേടി ചത്തീസ്ഗഡിനാണ് ടീം ചാമ്പ്യന്‍ഷിപ്പ്. മഹാരാഷ്ട്ര (35 പോയിന്റ് ) രണ്ടാം സഥാനവും കേരളം (34 പോയിന്റ്) മൂന്നാം സ്ഥാനവും നേടി. സ്‌ട്രോംഗ് മാന്‍ ഓഫ് ഇന്ത്യായായി റെയില്‍വേയുടെ കോഴിക്കോട് സ്വദേശിയായ പി സുരേഷ് തിരഞ്ഞടുക്കപ്പെട്ടു.

റെയില്‍വേയുടെ തന്നെ ഗുരുദീപ് സിംഗ്, ആര്‍ മുരുകേശ് എന്നിവര്‍ക്കാണ് രണ്ടും മൂന്നും സ്ഥാനം. ഉത്തര്‍പ്രദേശിന്റെ വന്ദന ദുബെയാണ് സ്‌ട്രോംഗ് വുമന്‍ ഓഫ് ഇന്ത്യ. ബീഹാറിന്റെ സുധാകുമാരി രണ്ടും ചത്തിസ്ഗഡിന്റെ രോഹിണി മൂന്നാം സ്ഥാനവും നേടി.
പുരുഷ വിഭാഗം ഇന്റര്‍‌സ്റ്റേറ്റ് വിഭാഗത്തില്‍ 57 പോയിന്റ് നേടിയ മഹാരാഷ്ട്രയാണ് ചാമ്പ്യന്‍മാര്‍. 46 പോയിന്റ് നേടിയ കേരളവും 38 പോയിന്റ് നേടിയ ഉത്തര്‍പ്രദേശും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

ശനിയാഴ്ച നടന്ന അവസാന മത്സരമായ പുരുഷന്‍മാരുടെ 120 കിലോ വിഭാഗത്തില്‍ റെയില്‍വേയുടെ അബ്ദുല്‍ മനാഫ് ചാമ്പ്യനായി. സ്‌ക്വാട്ടില്‍ 322 കിലോ, ബെഞ്ച് പ്രസ് 200, ഡെഡ്‌ലിഫ്റ്റ് 275 ഉം കിലോയാണ് മനാഫ് ഉയര്‍ത്തിയത്. പുരുഷന്‍മാരുടെ 120 കിലോ ഇന്റര്‍‌സ്റ്റേറ്റ് വിഭാഗത്തില്‍ കേരളത്തിന്റെ ജുനൈദിനാണ് ഒന്നാം സ്ഥാനം. വിജയികള്‍ക്ക് സമാപന ചടങ്ങില്‍ മന്ത്രി എം കെ മുനീര്‍ ട്രോഫികള്‍ വിതരണം ചെയ്തു. ഏഷ്യന്‍ പവര്‍ലിഫ്റ്റിംഗ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി സുബ്രദോ ദത്ത മുഖ്യപ്രഭാഷണം നടത്തി.

Story first published: Sunday, September 9, 2012, 10:28 [IST]
Other articles published on Sep 9, 2012
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+