ഭോപ്പാല്‍: 38ാമത് ദേശീയ ജൂനിയര്‍ നീന്തല്‍ ചാംപ്യന്‍ഷിപ്പ് വെള്ളിയാഴ്ച മുതല്‍ ഭോപ്പാലില്‍.
വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 450 ആണ്‍കുട്ടികളും 300ഓളം പെണ്‍കുട്ടികളും മല്‍സരങ്ങളില്‍ പങ്കെടുക്കും.
മേളയുടെ ഉദ്ഘാടനം മുഖ്യമന്ത്രി ശിവ്‌രാജ് സിങ് സിങ് ചൗഹാന്‍ നിര്‍വഹിക്കുമെന്ന് മധ്യപ്രദേശ് സ്വിമ്മിങ് അസോസിയേഷന്‍ പ്രസിഡന്റ് ഭവാനി ശങ്കര്‍ അറിയിച്ചു.
ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള ഒട്ടുമിക്ക ടീമുകളും ഇതിനകം നഗരത്തില്‍ എത്തികഴിഞ്ഞു.