Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സ്‌കൂള്‍ ഗെയിംസ്: കേരളം മുന്നില്‍

Nation School Athletics
ലുധിയാന: ദേശീയ അത്‌ലറ്റിക്‌സ് മീറ്റില്‍ കേരളം മുന്നേറ്റം തുടരുന്നു. നിലവിലുള്ള ചാംപ്യന്മാരായ കേരളം ഏഴ് സ്വര്‍ണവും അഞ്ചു വെള്ളിയും ആറു വെങ്കലവും നേടി മെഡല്‍ പട്ടികയില്‍ ഒന്നാമതാണ്. രണ്ടാം സ്ഥാനത്തുള്ള ഹരിയാനക്ക് അഞ്ചു സ്വര്‍ണവും രു വെള്ളിയും നാലു വെങ്കലവുമാണുള്ളത്. നാലു സ്വര്‍ണവും ഒരു വെള്ളിയുമായി പശ്ചിമബംഗാളാണ് തൊട്ടുപിന്നിലുള്ളത്.

രണ്ടാം ദിവസം പതിനേഴ് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ജൂനിയര്‍ ആണ്‍കുട്ടികളുടെ ഹൈജംമ്പില്‍ ഗുരുവായൂര്‍ ലിറ്റില്‍ കൃഷ്ണ സ്‌കൂളിലെ ശ്രീനിത്ത് മോഹനന്‍,ജൂനിയര്‍ പെണ്‍കുട്ടികളുടെ ലോംഗ് ജംമ്പില്‍ ആതിര സുരേന്ദ്രന്‍,സീനിയര്‍ ആണ്‍കുട്ടികളുടെ 400 മീറ്ററില്‍ കോതമംഗലം മാര്‍ബേസിലിലെ ജിത്തു ബേബി,സബജൂനിയര്‍ ഗേള്‍സിന്റെ 400 മീറ്ററില്‍ വാണിയംകുളം ടി ആര്‍ കെ ഹയര്‍സെക്കറി സ്‌കൂളിലെ ടി ബബിത,സീനിയര്‍ ആണ്‍കുട്ടികുളുടെ ഹൈ ജംമ്പില്‍ എബിന്‍ ജോയി എന്നിവര്‍ കേരളത്തിനു വേണ്ടി സ്വര്‍ണം നേടി.

ജൂനിയര്‍ പെണ്‍കുട്ടികളുടെ ലോങ്ജംപില്‍ എന്‍ പ്രിയയും സീനിയര്‍ പെണ്‍കുട്ടികളുടെ ലോങ്ജംപില്‍ നയനയും രാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. 400 മീറ്റര്‍ സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ അനില്‍ഡ തോമസ്, 400 മീറ്റര്‍ ജൂനിയര്‍ വിഭാഗത്തില്‍ സാന്ദ്ര സത്യന്‍, പെണ്‍കുട്ടികളുടെ സബ്ജൂനിയര്‍ 400 മീറ്ററില്‍ വി കെ ശാലിനി, സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ ലോങ്ജംപില്‍ പി വി സുഹൈല്‍ എന്നിവര്‍ വെങ്കലമെഡലുകള്‍ക്ക് അര്‍ഹരായി.
സീനിയര്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും 100 മീറ്റര്‍ അടക്കം 21 ഫൈനല്‍ മത്സരങ്ങള്‍ വെള്ളിയാഴ്ച നടക്കും.

Story first published: Friday, January 20, 2012, 10:49 [IST]
Other articles published on Jan 20, 2012
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+