Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ദേശീയ സ്‌കൂള്‍ മീറ്റ്, കേരളത്തിനു കിരീടം

ഇറ്റാവ: ദേശീയ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റില്‍ കേരളത്തിന് വീണ്ടും കിരീടം. 32 സ്വര്‍ണവും 26 വെള്ളിയും 18 വെങ്കലവുമായി കേരളം 304 പോയിന്റോടെ ഏറ്റവും മുന്നിലെത്തി. തുടര്‍ച്ചയായി കേരളം നേടുന്ന 16ാമത്തെ കിരീടമാണിത്.

12 സ്വര്‍ണവും 13 വെള്ളിയും ആറു വെങ്കലവും നേടി 111 പോയിന്റ് സ്വന്തമാക്കിയ മഹാരാഷ്ട്ര രണ്ടാം സ്ഥാനത്തും എട്ടു സ്വര്‍ണവും ഒമ്പത് വെള്ളിയും എട്ടുവെങ്കലവുമായി പഞ്ചാബ് മൂന്നാം സ്ഥാനത്തുമെത്തി. കേരളത്തിന്റെ പിയു ചിത്രയും മുഹമ്മദ് അഫ്‌സലും വ്യക്തിഗത ചാംപ്യന്മാരായി. ഇരുവര്‍ക്കും നാനോ കാര്‍ സമ്മാനമായി ലഭിച്ചു.

Kerala Champions

മീറ്റില്‍ 15 ദേശീയ റെക്കോഡുകളും രണ്ടു ദേശീയ റെക്കോഡിനേക്കാള്‍ മികച്ച പ്രകടനവുമുണ്ടായി. ഇവര്‍ക്ക് 21000 രൂപ വീതം സമ്മാനം ലഭിച്ചു. പങ്കെടുത്ത 2324 പേര്‍ക്കും സൈക്കിള്‍ വിതരണം ചെയ്ത് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് കുട്ടികളുടെ കൈയടി നേടി.

പഞ്ചാബിലെ ലുധിയാനയില്‍ നടന്ന കഴിഞ്ഞ മീറ്റില്‍ 265 പോയിന്റോടെയാണ് കേരളം കിരീടം ചൂടിയത്. മഹാരാഷ്ട്രയും പഞ്ചാബും തന്നെയായിരുന്നു തൊട്ടുപിന്നില്‍ ഫിനിഷ് ചെയ്തത്.

Story first published: Sunday, February 3, 2013, 8:01 [IST]
Other articles published on Feb 3, 2013
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+