Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മരുന്നടി: സിനി ജോസടക്കമുള്ള താരങ്ങള്‍ക്ക് വിലക്ക്

ദില്ലി: ഉത്തേജക മരുന്ന് ഉപയോഗിച്ചെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് സിനി ജോസ് അടക്കമുള്ള കായികതാരങ്ങള്‍ക്ക് ഒരു വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തി.

സിനിജോസിനെക്കൂടാതെ മലയാളി താരങ്ങളായ ടിയാന മേരി തോമസ്, ഹരികൃഷ്ണന്‍, മധ്യദൂര ഓട്ടക്കാരി മന്‍ദീപ് കൗര്‍, ജൗനമൂര്‍മൂവ് എന്നിവര്‍ക്കാണ് വിലക്ക്. ഇവരുടെ പരിശീലകനായിരുന്ന ഉക്രൈന്‍കാരന്‍ യൂറി ഒഗൊറോഡ്‌നിക്കിനെ നേരത്തെ പുറത്താക്കിയിരുന്നു.

ദേശീയ ഉത്തേജക മരുന്ന് വിരുദ്ധ ഏജന്‍സിയുടേതാണ് നടപടി. സസ്‌പെന്‍ഷന്‍ മുതലുള്ള കാലയളവ് വിലക്കില്‍ പരിഗണിക്കും. കഴിഞ്ഞ ജൂലൈ ഒന്നിനാണ് ഇവര്‍ സസ്‌പെന്‍ഷനിലായത്.

ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും സ്വര്‍ണമെഡല്‍ നേടിയ റിലേ ടീമില്‍ അംഗമായിരുന്നു സിനി ജോസ്. 400 മീറ്റര്‍ താരമാണ് ടിയാന മേരി തോമസ്. ലോംഗ് ജംപ് താരമാണ് ഹരികൃഷ്ണന്‍.

ബാംഗ്ലൂരില്‍ നടന്ന ഇന്റര്‍ സ്റ്റേറ്റ് അത്‌ലറ്റിക് മീറ്റില്‍ താരങ്ങളുടെ മൂത്രസാംപിളുകള്‍ പരിശോധിച്ചതിലായിരുന്നു ഇവര്‍ ഉത്തേജക മരുന്ന് ഉപയോഗിച്ചതായി വ്യക്തമായത്. താരങ്ങളുടെ ബി സാംപിള്‍ പരിശോധനയിലും ഉത്തേജക മരുന്നിന്റെ അംശം കണ്‌ടെത്തിയതിനെ തുടര്‍ന്നാണ് അത്‌ലറ്റിക് ഫെഡറേഷന്‍ ഇവര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നത്. കോച്ച് നിര്‍ദേശിച്ച വിറ്റാമിന്‍ ഗുളികകള്‍ മാത്രമാണ് കഴിച്ചതെന്ന് സിനി ജോസും താരങ്ങളും പിന്നീട് വെളിപ്പെടുത്തിയിരുന്നു.

Story first published: Friday, December 23, 2011, 15:50 [IST]
Other articles published on Dec 23, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+