Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റാങ്കിങില്‍ മുറെ മൂന്നാം സ്ഥാനത്ത്

Andy Murray
ഷാംഗായ്: ലോക ടെന്നിസ് റാങ്കിങില്‍ ബ്രിട്ടന്റെ ആന്‍ഡി മുറെ മൂന്നാം സ്ഥാനത്ത്. ഷാംഗായ് മാസ്‌റ്റേഴ്‌സ് ടെന്നിസ് ചാംപ്യന്‍ഷിപ്പിന്റെഫൈനലില്‍ സ്‌പെയിനില്‍ നിന്നുള്ള ഡേവിഡ് ഫെററിനെ 7-5, 6-4 എന്ന സ്‌കോറില്‍ കീഴടക്കിയാണ് മുറെ സ്വപ്‌നതുല്യമായ നേട്ടത്തിലേക്ക് കുതിച്ചത്.

ബാങ്കോക്കിലും ടോക്കിയോയിലും കിരീടം നേടിയ മുറെയ്ക്ക് തുടര്‍ച്ചയായി ലഭിക്കുന്ന മൂന്നാമത്തെ കിരീടമാണിത്. ഈ സീസണില്‍ സ്‌കോട്ട്‌ലാന്റില്‍ നിന്നുള്ള 24കാരന്‍ ഇതുവരെ അഞ്ചു കിരീടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്.

16 ഗ്ലാന്‍സ്ലാം കിരീടം നേടിയ സ്വിസ് താരം റോജര്‍ ഫെഡററാണ് നാലാം സ്ഥാനത്തേക്ക് തള്ളപ്പെട്ടത്. 2003ല്‍ വിംബിള്‍ഡണ്‍ കിരീടം സ്വന്തമാക്കിയതിനുശേഷം റോജര്‍ ഫെഡറര്‍ നാലാം സ്ഥാനത്തേക്ക് താഴുന്നത് ആദ്യമായിട്ടാണ്.

പക്ഷേ, രണ്ടാം സ്ഥാനത്തുള്ള റാഫേല്‍ നദാലിനെയും ഒന്നാം സ്ഥാനത്തുള്ള നൊവാക് ജോകോവികിനെയും മറികടക്കണമെങ്കില്‍ മുറെയ്ക്ക് ഏറെ വിയര്‍പ്പൊഴുക്കേണ്ടി വരും.നദാലുമായി മൂവായിരം പോയിന്റിന്റെയും ജോകോവികുമായി ആറായിരം പോയിന്റിന്റെയും വ്യത്യാസമാണുള്ളത്. അതേ സമയം ഫെഡററുമായി 45 പോയിന്റ് അകലമാണുള്ളത്.

Story first published: Wednesday, December 7, 2011, 14:45 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+