മുംബൈ: മുംബൈ മാരത്തണ്‍ 42 കിലോമീറ്റര്‍ പുരുഷവിഭാഗത്തില്‍ കെനിയയില്‍ നിന്നുള്ള ലബാന്‍ മോയ്ബന്‍ ചാംപ്യനായി. വനിതകളുടെ വിഭാഗത്തില്‍ നെറ്റ്‌സാനെറ്റ് അബെയോയാണ് ഏറ്റവും മുന്നിലെത്തിയത്. പുരുഷവിഭാഗത്തില്‍ എത്യോപ്യയില്‍ നിന്നുള്ള രാജി അസെഫയ്ക്ക് സെക്കന്റുകളുടെ വ്യത്യാസത്തിലാണ് ഒന്നാം സ്ഥാനം നഷ്ടമായത്. കെനിയയില്‍ നിന്നുള്ള ജോണ്‍ ക്യൂലിനാണ് മൂന്നാം സ്ഥാനം.
അബെയോയുടെ മൂന്നാമത്തെ കിരീടമാണിത്. ഇന്ത്യക്കാരനായ രാം സിങ് യാദവ് ലണ്ടന്‍ ഒളിംപിക്‌സിനുള്ള യോഗ്യത ഉറപ്പാക്കി. സ്റ്റാന്‍ഡേര്‍ഡ് ആന്റ് ചാര്‍ട്ടേര്‍ഡ് സ്‌പോണ്‍സര്‍ ചെയ്യുന്ന ഈ കായിക മേളയുടെ ഭാഗമാകാന്‍ വിവിധ മേഖലകളില്‍ നിന്നുള്ള സെലിബ്രിറ്റികളുടെ നീണ്ട നിര തന്നെ എത്തിയിരുന്നു.
തുടക്കത്തില്‍ 22000ഓളം പേരാണ് മാരത്തണിനുണ്ടായിരുന്നത്. ഇതില്‍ 11000 പേര്‍ ഹാഫ് മരത്തണിലും 3500 പേര്‍ മുഴുവന്‍ സമയവും പങ്കെടുത്തു. സീനിയര്‍ സിറ്റിസണ്‍ വിഭാഗത്തില്‍ 1800 പേരും വീല്‍ ചെയര്‍വിഭാഗത്തില്‍ 200 പേരും മാറ്റുരച്ചു.