പാകിസ്ഥാന്‍ തകര്‍ന്നു; ഇന്ത്യയുടെ വിജയലക്ഷ്യം 162 റണ്‍സ്
മുള്‍ട്ടാന്‍: നാലാം ഏകദിനത്തില്‍ ഇന്ത്യന്‍ ബൗളര്‍മാരുടെ ഉജ്വലപ്രകടനത്തിനു മുന്നില്‍ പാകിസ്ഥാന്‍ തകര്‍ന്നടിഞ്ഞു. 162 റണ്‍സാണ് ഇന്ത്യയുടെ വിജയലക്ഷ്യം.
ഇന്ത്യന്‍ ബൗളര്‍മാര്‍ ആഞ്ഞടിച്ച കളിയില്‍ 41.5 ഓവറാവുമ്പോഴേക്കും പാകിസ്ഥാന്റെ എല്ലാ ബാറ്റ്സ്മാന്‍മാരും പുറത്തായി. പുറത്താവുമ്പോള്‍ 161 റണ്‍സായിരുന്നു പാകിസ്ഥാന്റെ സ്കോര്‍. നാല് വിക്കറ്റ് വീഴ്ത്തിയ ആര്‍.പി.സിംഗും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഇര്‍ഫാന്‍ പഠാനുമാണ് പാകിസ്ഥാന്റെ അന്തകന്‍മാരായത്.
ടോസ് നേടി ഫീല്‍ഡിംഗ് തിരഞ്ഞെടുത്ത ഇന്ത്യന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡിന്റെ തീരുമാനം എല്ലാ അര്‍ത്ഥത്തിലും ശരിവയ്ക്കും വിധം തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യയുടെ ബൗളര്‍മാര്‍ കാഴ്ചവച്ചത്. പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ഇന്‍സമാം ഉള്‍ ഹഖിനു (49) മാത്രമാണ് ഇന്ത്യന്‍ ബൗളര്‍മാരെ കുറച്ചെങ്കിലും പ്രതിരോധിക്കാന്‍ കഴിഞ്ഞത്.
12.5 ഓവറില്‍ നാലിന് 29 എന്ന നിലയില്‍ തകര്‍ന്ന പാകിസ്ഥാനെ ഇന്‍സമാമും മുഹമ്മദ് യൂസഫും ചേര്‍ന്ന് കരയകയറ്റാന്‍ ശ്രമിച്ചെങ്കിലും സ്കോര്‍ 97ല്‍ നില്‍ക്കെ യൂസഫ് പുറത്തായി. തന്റെ ആദ്യഓവറില്‍ തന്നെ രണ്ട് വിക്കറ്റ് വീഴ്ത്തിയ ആര്‍.പി.സിംഗ് 33-ാം ഓവറില്‍ വീണ്ടും പാകിസ്ഥാന് നാശം വിതച്ചു. ആ ഓവറിലും ആര്‍.പി.സിംഗ് രണ്ട് വിക്കറ്റ് വീഴ്ത്തി. ഇര്‍ഫാന്‍ ഫാറത്തും അബ്ദുള്‍ റസാഖുമാണ് ആ ഓവറില്‍ പുറത്തായത്.
ഇന്‍സമാമിന്റെ വിക്കറ്റ് സച്ചിന്‍ വീഴ്ത്തിയതോടെ പാകിസ്ഥാന്റെ അന്ത്യം ഏതാണ്ട് പൂര്‍ത്തിയായി. നേരത്തെ ഏഴാമത്തെ ഓവറില്‍ വിക്കറ്റ് വേട്ടക്ക് തുടക്കമിട്ട പഠാന്‍ പാകിസ്ഥാന്റെ അവസാന രണ്ടു വിക്കറ്റുകളും വീഴ്ത്തി.
ഇന്ത്യക്കു വേണ്ടി ശ്രീശാന്ത്, സച്ചിന്‍, അഗാര്‍കര്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications