പലിശനിരക്കുകള്‍ ഉടന്‍ കുറച്ചേക്കില്ല
ദില്ലി: രാജ്യത്തെ പണപ്പെരുപ്പ നിരക്കില്‍ കുറവുണ്ടായിട്ടുണ്ടെങ്കിലും അടിസ്ഥാന പലിശനിരക്കുകളില്‍ ജനുവരിയില്‍ മാറ്റം വരുത്തുന്നത് ഉചിതമാവില്ലെന്ന് അന്താരാഷ്ട്ര റേറ്റിങ് ഏജന്‍സിയായ മൂഡി അഭിപ്രായപ്പെട്ടു.
2012 പകുതിയാകുമ്പോഴേക്കും പണപ്പെരുപ്പം 6.5ല്‍ സ്ഥിരത കാണിക്കാനുള്ള സാധ്യതയുണ്ട്. ഭക്ഷ്യവിലപ്പെരുപ്പത്തിലുണ്ടായ അദ്ഭുതകരമായ ഇടിവാണ് പണപ്പെരുപ്പ നിരക്കിനെ താഴോട്ടു വലിക്കുന്നത്. റേറ്റ് കുറയ്ക്കുന്ന തീരുമാനം മാര്‍ച്ചില്‍ കൈകൊള്ളുന്നതാണ് ബുദ്ധി. പക്ഷേ, വ്യാവസായിക ഉത്പാദനമേഖലയിലെ മാന്ദ്യം പരിഗണിക്കുമ്പോള്‍ ഫെബ്രുവരിയോടുകൂടി നിരക്ക് കുറയ്ക്കുന്നതാണ് നല്ലത്.
അതേ സമയം ജനുവരിയില്‍ തന്നെ റേറ്റ് കട്ട് വേണമെന്ന നിലപാടാണ് ചില ഇന്ത്യന്‍ സാമ്പത്തിക വിദഗ്ധര്‍ക്കുള്ളത്. റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകളില്‍ എപ്പോള്‍ വേണമെങ്കിലും മാറ്റം വരുത്താവുന്ന അവസ്ഥയിലാണെന്ന് കേന്ദ്രബാങ്ക് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications