Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മോണ്ടി പനേസര്‍ വിവാഹമോചിതനായി ?

Monty, Panesar
ലണ്ടന്‍: ഇംഗ്ളണ്ട് ക്രിക്കറ്റ് താരം മോണ്ടി പനേസര്‍ ഭാര്യയുമായി വേര്‍പിരിഞ്ഞുവെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍. ഫാര്‍മസിസ്റ്റായ ഭാര്യ ഗുര്‍ഷരണ്‍ രത്തനുമായി ഉണ്ടായ ദാന്പത്യകലഹളാണ് അവസാനം വിവാഹമോചനത്തില്‍ കാലാശിച്ചത്. ലണ്ടനിലെ ഒരു നിശാ ക്ളബില്‍ സ്ത്രീകള്‍ക്ക് മുന്നില്‍ പരസ്യമായി മൂത്രമൊഴിച്ചതിന് മോണ്ടി പനേസറിനെതിരെ ആരോപണം ഉയര്‍ന്നിരുന്നു, അര്‍ദ്ധരാത്രി മദ്യപിച്ച് അബോധാവസ്ഥയിലായ മോണ്ടിയാണ് സ്ത്രീകളോട് അപമര്യാദയായി പെരുമാറിയത്.

ദാമ്പത്യ പ്രശ്‌നങ്ങളാണ് മോണ്ടിയെ മദ്യത്തിനടിമയാക്കുന്നതെന്നാണ് കേള്‍ക്കുന്നത്. ഭാര്യയുമായുള്ള പ്രശ്‌നങ്ങള്‍ പലപ്പോഴും താരത്തെ മാനസികമായി ഏറെ ബുദ്ധിമുട്ടിയ്ക്കുന്നു. മോശം ഫോമിനെത്തുടര്‍ന്ന് ആഷസ് പരമ്പരയില്‍ മോണ്ടി പനേസറിനെ പങ്കെടുപ്പിച്ചിട്ടില്ലായിരുന്നു. മോണ്ടിയുമായി അടുത്ത വൃത്തങ്ങളാണ് വിവാഹമോചന വാര്‍ത്ത സ്ഥിരീകരിച്ചത്.

സിക്ക് മതാചാരപ്രകാരം മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് മോണ്ടി ഗുര്‍ഷരണിനെ വിവാഹം കഴിച്ചത്. ആദ്യ കാലങ്ങളില്‍ മോണ്ടിയ്ക്ക് സര്‍വ്വ പിന്തുണയും നല്‍കിയിരുന്നത് ഭാര്യയായിരുന്നു. എന്നാല്‍ പിന്നീട് കാര്യങ്ങള്‍ മാറിമറിയുകയായിരുന്നു. കുടുംബ കലഹങ്ങള്‍ മൂലം ക്രിക്കറ്റില്‍ വേണ്ടത്ര ശ്രദ്ധപതിപ്പിയ്ക്കാന്‍ മോണ്ടി പനേസറിന് കഴിഞ്ഞില്ല.31 കാരനായ മോണ്ടി പനേസര്‍ ഇംഗ്ളണ്ടിന് വേണ്ടി 48 ടെസ്ററ് മത്സരങ്ങളും 26 അന്താരാഷ്ട്ര ഏകദിന മത്സരങ്ങളും കളിച്ചിട്ടുണ്ട്.

Story first published: Monday, August 19, 2013, 12:23 [IST]
Other articles published on Aug 19, 2013
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+