വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബഗാനെതിരേയുള്ള വിലക്ക് നീക്കി

ദില്ലി: ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ക്ലബ്ബുകളിലൊന്നായ മോഹന്‍ബഗാനെ രണ്ടു വര്‍ഷത്തിന് ഐലീഗില്‍ നിന്നു വിലക്കാനുള്ള തീരുമാനം ഓള്‍ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പിന്‍വലിച്ചു. വിലക്കിനു പകരം രണ്ടു കോടി രൂപ പിഴ ഈടാക്കാന്‍ തീരുമാനിച്ചു. പൂജ്യം പോയിന്റുമായി ബഗാന്‍ സീസണിലെ മത്സരങ്ങളില്‍ തുടരും.

പരമ്പരാഗത വൈരികളായ ഈസ്റ്റ്ബംഗാളിനെതിരേ രണ്ടാം പകുതിയില്‍ കളത്തിലിറങ്ങാതിരുന്നതാണ് മോഹന്‍ബഗാനെ അച്ചടക്ക നടപടി സ്വീകരിക്കാന്‍ എഐഎഫ്എഫിനെ നിര്‍ബന്ധിതരാക്കിയത്.

Mohan Bagan

ഡിസംബര്‍ ഒമ്പതിന് കൊല്‍ക്കത്തയിലെ യുവഭാരതി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിനിടെ ബഗാന്‍ താരം സയീദ് റഹീം നബിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഈസ്റ്റ്ബംഗാള്‍ ആരാധകര്‍ എറിഞ്ഞ ഭാരമേറിയ വസ്തുവാണ് മുറിവുണ്ടാക്കിയത്. ഇതിനെ തുടര്‍ന്നാണ് ബഗാന്‍ താരങ്ങള്‍ കളിയ്ക്കാന്‍ വിമുഖത കാണിച്ചത്.

കളിയില്‍ നിന്നു വിട്ടുനില്‍ക്കുന്നത് ഫുട്‌ബോള്‍ നിയമപ്രകാരം വലിയ കുറ്റമാണ്. പക്ഷേ, ഐലീഗിലെ 11 ക്ലബ്ബുകള്‍ തീരുമാനം പുനപ്പരിശോധിക്കണമെന്ന് ഫുട്‌ബോള്‍ ഫെഡറേഷനോട് ആവശ്യപ്പെട്ടിരുന്നു.

പല മുന്‍ താരങ്ങളും കളിയെഴുത്തുകാരും വിലക്കിനെതിരേ രംഗത്തെത്തിയിരുന്നു. ഇത്തരം കടുത്ത നടപടി ഇന്ത്യന്‍ ഫുട്‌ബോളിനെ നശിപ്പിക്കുമെന്നാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടത്.

Story first published: Tuesday, January 15, 2013, 15:21 [IST]
Other articles published on Jan 15, 2013
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X