വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബഗാന്‍ ചിരാഗ് യുനൈറ്റഡിനെ തകര്‍ത്തു

I league
കൊല്‍ക്കത്ത: സ്‌ട്രൈക്കര്‍ ഒഡാഫ ഒകോലി നേടിയ രണ്ടുഗോളുകളുടെ മികവില്‍ കൊല്‍ക്കത്തന്‍ ക്ലബ്ബായ മോഹന്‍ബഗാന്‍, ചിരാഗ് യുനൈറ്റഡ് കേരളയെ 3-1ന് തോല്‍പ്പിച്ചു. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ബഗാന്റെ മൂന്നാമത്തെ ഗോള്‍ ജോസ് ബരെറ്റോ നേടി. കേരളത്തിന്റെ ആശ്വാസഗോള്‍ അനില്‍കുമാറിന്റെ വകയായിരുന്നു.

മറ്റൊരു മത്സരത്തില്‍ ഒരൊറ്റ ഗോളിന് പ്രയാഗ് യുനൈറ്റഡ് കരുത്തരായ ഈസ്റ്റ് ബംഗാളിനെ അട്ടിമറിച്ചു. 18ാം റൗണ്ട് മത്സരത്തിന്റെ അവസാന മിനിറ്റില്‍ കെയ്ന്‍ വിന്‍സന്റാണ് വിജയ ഗോള്‍ നേടിയത്. പോയിന്റ് നിലയില്‍ ഡെംപോ ഗോവയ്‌ക്കൊപ്പമെത്താമെന്ന ഈസ്റ്റ് ബംഗാളിന്റെ സ്വപ്‌നമാണ് ഇതോടെ തകര്‍ന്നടിഞ്ഞത്.

എഡ്മില്‍സണ്‍ മാര്‍ക്വസിനെ ബെഞ്ചിലിരുത്തി ടോള്‍ഗേ ഓസ്‌ബെ എന്ന ഒരൊറ്റ സ്‌ട്രൈക്കറുമായാണ് ഈസ്റ്റ്ബംഗാള്‍ കളി തുടങ്ങിയത്. യൂസുഫ് യാകൂബ് ഘാനയിലായതിനാല്‍ കെയ്ന്‍ വിന്‍സെന്റിനെയും ജോസിമര്‍ ഡാ സില്‍വ മാര്‍ട്ടിന്‍സിനെയും മുന്നില്‍ നിര്‍ത്തിയാണ് പ്രയാഗ് ഇറങ്ങിയത്.

Story first published: Wednesday, February 1, 2012, 8:34 [IST]
Other articles published on Feb 1, 2012
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X