Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏകദിനപരമ്പര ഇന്ത്യയ്ക്ക്

മൊഹാലി: ഇംഗ്ലണ്ടിനെതിരേയുള്ള ഏകദിനപരമ്പര ഇന്ത്യ ഉറപ്പാക്കി. നാലാം ഏകദിനത്തില്‍ രോഹിത് ശര്‍മയുടെയും സുരേഷ് റെയ്‌നയുടെയും തകര്‍പ്പന്‍ പ്രകടനമാണ് അഞ്ചുവിക്കറ്റ് വിജയത്തോടെ 3-1 എന്ന നിലയില്‍ പരമ്പര ഉറപ്പാക്കാന്‍ ഇന്ത്യയെ സഹായിച്ചത്. അഞ്ചാം ഏകദിനം ജനുവരി 27ന് ധര്‍മശാലയില്‍ നടക്കും.

പഞ്ചാബിലെ മൊഹാലിയില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിങ് തിരഞ്ഞെടുത്തു. എന്നാല്‍ ധോണിയുടെ കണക്കൂട്ടല്‍ തെറ്റിച്ചുകൊണ്ട് പിച്ചില്‍ നിന്നും റണ്ണൊഴുകാന്‍ തുടങ്ങി. ഓപണര്‍ അലസ്റ്റര്‍ കുക്കും കെവിന്‍ പീറ്റേഴ്‌സണും 76 റണ്‍സ് വീതമെടുത്തു. 57 റണ്‍സ് നേടി പുറത്താവാതെ നിന്ന ജോ റൂട്‌സിന്റെ പിന്തുണ കൂടി ലഭിച്ചതോടെ നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റിന് 257 എന്ന ഭദ്രമായ സ്‌കോറിലെത്താന്‍ ഇംഗ്ലണ്ടിനുസാധിച്ചു. രവീന്ദ്ര ജഡേജ മൂന്നും ഇഷാന്ത് ശര്‍മ, ആര്‍ അശ്വിന്‍ എന്നിവര്‍ രണ്ടുവീതവും വിക്കറ്റ് വീഴ്ത്തി.

Rohit-Raina

മറുപടി ബാറ്റിങിനിറങ്ങിയ ഇന്ത്യയ്ക്ക് പത്തു റണ്‍സെടുത്ത ഗൗതം ഗംഭീറിനെ എളുപ്പം നഷ്ടമായി. എന്നാല്‍ ഒരു ഭാഗത്ത് കുറ്റിയുറപ്പിച്ച രോഹിത് ശര്‍മ 93 ബോളില്‍ നിന്ന് 11 ഫോറുകളുടെയും ഒരു സിക്‌സറിന്റെയും പിന്തുണയോടെ 83 റണ്‍സ് അടിച്ചെടുത്തു. 26 റണ്‍സെടുത്ത് വിരാട് കോഹ്‌ലിയും മൂന്നു റണ്ണെടുത്ത് യുവരാജ് സിങും എളുപ്പം മടങ്ങിയെങ്കിലും പിന്നീടെത്തിയ സുരേഷ് റെയ്‌ന വിട്ടുകൊടുക്കാന്‍ തയ്യാറായിരുന്നില്ല. 79 ബോളില്‍ നിന്ന് ഒമ്പത് ഫോറുകളുടെയും ഒരു സിക്‌സറിന്റെയും പിന്തുണയോടെ 89 റണ്‍സ് നേടിയ റെയ്‌ന പുറത്താകാതെ നിന്നു. ധോണി 19ഉം രവീന്ദ്ര ജഡേജ(21 നോട്ടൗട്ട്) റണ്‍സെടുത്തു. ട്രേഡ്‌വെല്‍ രണ്ടു വിക്കറ്റെടുത്തപ്പോള്‍ ഫിന്‍, ബ്രെസ്‌നന്‍, ഡെറിന്‍ബാക് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

Story first published: Thursday, January 24, 2013, 5:30 [IST]
Other articles published on Jan 24, 2013
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+