Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കാറോട്ടത്തിന് ഇന്ത്യന്‍ കായികമന്ത്രിയെ വിളിച്ചില്ല

Ajay Maken
ന്യൂഡല്‍ഹി: ലോകത്തില്‍ കോടിക്കണക്കിന് ആരാധകരുള്ള കാറോട്ടമല്‍സരത്തിന്റെ ഇന്ത്യന്‍ പതിപ്പ് ഉദ്ഘാടനം ചെയ്യപ്പെടുന്ന ചടങ്ങിലേക്ക് കേന്ദ്ര കായികമന്ത്രി അജയ് മാക്കനെ ക്ഷണിയ്ക്കാത്തത് വിവാദമായി.

ഫോര്‍മുല വണ്ണിന്റെ ഉദ്ഘാടനചടങ്ങിലേക്ക് ബോളിവുഡ് താരങ്ങളെയും ക്രിക്കറ്റ് താരങ്ങളെയും മറക്കാതെ ക്ഷണിച്ച സംഘാടകര്‍ ബോധപൂര്‍വം മന്ത്രിയെ അവഹേളിക്കുകയാണ് ചെയ്തത്.

നേരത്തെ ഇന്ത്യന്‍ ഗ്രാന്‍പ്രീയ്ക്ക് 100 കോടിയുടെ ഇളവ് അനുവദിക്കണമെന്ന സംഘാടകരുടെ ആവശ്യം സര്‍ക്കാര്‍ നിഷേധിച്ചിരുന്നു. ഗ്രേറ്റ് നോയിഡയില്‍ ബുദ്ധ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ ഗ്രാന്‍പ്രീ ഉദ്ഘാടനം ചെയ്യപ്പെടുമ്പോള്‍ കൊയിലാണ്ടിയിലുള്ള പിടി ഉഷ സ്‌കൂളിനുവേണ്ടി അഞ്ചു കോടി രൂപ മുതല്‍ മുടക്കില്‍ പണിയുന്ന സിന്തറ്റിക് ട്രാക്കിന് തറക്കല്ലിടുകയായിരിക്കും മന്ത്രി.

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കറെയും യുവരാജ് സിങിനെയും ഗൗതംഗംഭീറിനെയും ബോളിവുഡ് താരങ്ങളായ ഷാറുഖ് ഖാനെയും അര്‍ജുന്‍ രാംപാലിനെയും സംഘാടകര്‍ പ്രത്യേകം ക്ഷണിച്ചിട്ടുണ്ട്.

Story first published: Tuesday, May 8, 2012, 17:33 [IST]
Other articles published on May 8, 2012
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+