Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അഞ്‌ജുവിനെതിരെ നടപടി വേണം: മില്‍ഖാ സിങ്‌

Anju Boby Georgeദില്ലി: ഇന്ത്യയുടെ ലോങ്‌ ജംപ്‌ താരം അഞ്‌ജുവിനെതിരെ നിശിത വിമര്‍ശനവുമായി ഇന്ത്യന്‍ അത്‌ലറ്റിക്‌സ്‌ ഇതിഹാസം മില്‍ഖാ സിങ്‌ രംഗത്തെത്തി. ഒളിമ്പിക്‌സിലെ നിറം കെട്ട പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ അഞ്‌ജുവിനെതിരെ കര്‍ശന നടപടി വേണമെന്നും മില്‍ഖാ ആവശ്യപ്പെട്ടു.

ദില്ലിയില്‍ മാധ്യമ പ്രവര്‍ത്തകരോട്‌ സംസാരിയ്‌ക്കവെയാണ്‌ മില്‍ഖ അഞ്‌ജുവിനെ വിമര്‍ശിച്ചത്‌. ഒട്ടേറെ വര്‍ഷത്തെ അനുഭവ പരിചയമുള്ള പ്രൊഫഷണല്‍ ലോങ്‌ ജംപറായ അഞ്‌ജുവിന്‌ ബെയ്‌ജിങില്‍ ഒരു ചാട്ടം പോലും ഫൗളില്ലാതെ പൂര്‍ത്തിയാക്കാന്‍ കഴിയാത്തത്‌ വളരെ നിരാശജനകമാണ്‌.

പരിശീലനത്തിനും മറ്റു സൗകര്യങ്ങള്‍ക്കുമായി അഞ്‌ജു പോലൊരു താരത്തിനായി സര്‍ക്കാര്‍ കോടിക്കണക്കിന്‌ രൂപയാണ്‌ ചിലവഴിയ്‌ക്കുന്നത്‌. ഇക്കാര്യത്തില്‍ ഇന്ത്യന്‍ ഒളിമ്പിക്‌ ഫെഡറേഷനും അത്‌ലറ്റിക്‌ ഫെഡറേഷനും കര്‍ശന നടപടി സ്വീകരിയ്‌ക്കണം. ബെയ്‌ജിങിലെ നാണം കെട്ട പ്രകടനത്തിന്‌ അഞ്‌ജു മറുപടി പറയേണ്ടതുണ്ടെന്നും മില്‍ഖ പറഞ്ഞു.

ഒളിമ്പിക്‌സില്‍ പങ്കെടുത്ത്‌ പരാജയപ്പെട്ട മറ്റ്‌ ഇന്ത്യന്‍ അത്‌ലറ്റുകളെയും പറക്കും സിങ്‌ എന്ന അപരനാമത്തിലറിയപ്പെടുന്ന താരം വിമര്‍ശിച്ചു.

തങ്ങളുടെ ഏറ്റവും മികച്ച പ്രകടനത്തിന്റെ അടുത്തെത്താന്‍ പോലും ഒളിമ്പിക്‌ പോലുള്ള കായിക മാമാങ്കങ്ങളില്‍ ഇവര്‍ക്ക്‌ കഴിയുന്നില്ലെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തെ കായിക മേഖലയുടെ ഉയര്‍ച്ചയ്‌ക്ക്‌ പരിശ്രമിയ്‌ക്കുന്ന കേന്ദ്ര സ്‌പോര്‍ട്‌സ്‌ മന്ത്രി എം.എസ്‌. ഗില്ലിന്റെ പ്രവര്‍ത്തനങ്ങളെ മില്‍ഖാ സിങ്‌ അഭിനന്ദിച്ചു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Story first published: Saturday, August 30, 2008, 17:01 [IST]
Other articles published on Aug 30, 2008
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+