Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മഗ്രാത്ത് ലോകകപ്പിനു ശേഷം വിരമിക്കും

മെല്‍ബണ്‍: അടുത്ത വര്‍ഷം നടക്കുന്ന ലോകകപ്പിനു ശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കുമെന്ന് ആസ്ത്രേല്യയുടെ ഫാസ്റ് ബൗളര്‍ മഗ്രാത്ത് പ്രഖ്യാപിച്ചു.

ജനവരി ഏഴിന് സിഡ്നിയില്‍ അവസാനിക്കുന്ന ആഷസ് പരമ്പരയിലെ ഇംഗ്ലണ്ടിനെതിരായ അഞ്ചാമത്തെ ടെസ്റായിരിക്കും മഗ്രാത്തിന്റെ കരിയറിലെ അവസാനത്തെ ടെസ്റ്. സ്പിന്നര്‍ ഷെയ്ന്‍ വോണിനും ഇത് അവസാന ടെസ്റാണ്.

മുപ്പത്തിയാറുകാരനായ മഗ്രാത്ത് ടെസ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ ഫാസ്റ് ബൗളറാണ്. ഷെയ്ന്‍ വോണിനും (699) ശ്രീലങ്കയുടെ മുത്തയ്യ മുരളീധരനും (674) പിന്നില്‍ വിക്കറ്റ് വേട്ടയില്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്ന മഗ്രാത്തിന്റെ സമ്പാദ്യം 555 വിക്കറ്റുകളാണ്.

122 ടെസ്റുകള്‍ കളിച്ചിട്ടുള്ള മഗ്രാത്തിന്റെ അരങ്ങേറ്റം 1993ല്‍ ന്യൂസിലാന്റിനെതിരെ ആയിരുന്നു. വെസ്റ് ഇന്‍ഡീസിന്റെ സ്റാര്‍ ബാറ്റ്സ്മാന്‍ ബ്രയന്‍ ലാറയെ ടെസ്റില്‍ മഗ്രാത്ത് 15 തവണ പുറത്താക്കിയിട്ടുണ്ട്. ഇംഗ്ലണ്ടിന്റെ മൈക്ക് അതര്‍ട്ടണെ 19 തവണയും വെസ്റ് ഇന്‍ഡീസിന്റെ ഷെര്‍വിന്‍ കാംപ്ബെല്ലിനെ 11 തവണയും പുറത്താക്കി.

Story first published: Wednesday, December 7, 2011, 14:16 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+