Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒത്തുകളി: ഗിബിസിനു പങ്കുണ്ടെന്ന് പൊലീസ്

ദില്ലി: ക്രിക്കറ്റ് കോഴ ഇടപാടുമായി ബന്ധപ്പെട്ട് ദക്ഷിണ ആഫ്രിക്കന്‍ ബാറ്റ്സ്മാന്‍ ഹര്‍ഷേല ഗിബ്സിനെ ദില്ലി പൊലീസ് ചോദ്യം ചെയ്തു. ഗൂഢാലോചനയില്‍ താന്‍ ഉള്‍പ്പെട്ടിരുന്നുവെന്നും ഉഴപ്പി കളിക്കാന്‍ പരേതനായ മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഹാന്‍സി ക്രോണ്യേ തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്നും ഗിബ്സ് സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

കളിയില്‍ ഉഴപ്പുന്നതിന് രണ്ടു തവണ തനിക്ക് പണം വാഗ്ദാനം ചെയ്തിരുന്നുവെന്ന് ഗിബ്സ് സമ്മതിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ ഗിബ്സിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. കേസില്‍ മുന്‍ ദക്ഷിണാഫ്രിക്കന്‍ കളിക്കാരെയും പൊലീസ് ചോദ്യം ചെയ്തേക്കും.

അഭിഭാഷകനായ പീറ്റര്‍ വീലനോടൊത്ത് വ്യാഴാഴ്ച രാവിലെയാണ് ഗിബ്സ് ദില്ലി പൊലീസ് ആസ്ഥാനത്തെത്തിയത്. ക്രൈം ബ്രാഞ്ചിന്റെ ഉന്നതതല സംഘം ദില്ലിയിലെ ഒരു പൊലീസ് ഗസ്റ് ഹൗസില്‍ വച്ച് ഗിബ്സിനെ രണ്ടര മണിക്കൂറോളം ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിനു ശേഷം മാധ്യമപ്രവര്‍ത്തകരെ ഒഴിവാക്കാനായി പിന്നിലെ വഴിയിലൂടെ ഗിബ്സ് ഗസ്റ് ഹൗസ് വിട്ടു.

കോഴ ഇടപാടുകാരനായ ദില്ലിയിലെ സഞ്ജീവ് ചൗളയും ക്രോണ്യെയും തമ്മിലുള്ള ടെലഫോണ്‍ സംഭാഷണങ്ങളില്‍ ഗിബ്സിന്റെ പേര് പലവട്ടം പരാമര്‍ശിക്കപ്പെട്ടിരുന്നു. 2000ലാണ് ദില്ലി പൊലീസ് ഈ ടെലിഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തിയത്. ഒരു കളിയില്‍ തോറ്റുകൊടുക്കാനായി ഗിബ്സും നിക്കി ബോബെയും പീറ്റര്‍ സ്ട്രൈഡണും ഉഴപ്പി കളിക്കാമെന്ന് സമ്മതിച്ചതായി ക്രോണ്യെ വെളിപ്പെടുത്തിയിരുന്നു.

Story first published: Wednesday, December 7, 2011, 14:18 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+