ലാഹോര്‍: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ആദ്യക്രിക്കറ്റ് ടെസ്റിന്റെ മൂന്നാം ദിവസം വെളിച്ചക്കുറവ് മൂലം കളി തുടങ്ങാന്‍ വൈകി.
9.45ന് തുടങ്ങേണ്ട കളി 45 മിനുട്ട് വൈകി മാത്രമാണ് ആരംഭിക്കാന്‍ കഴിഞ്ഞത്. 10 മണിക്ക് അമ്പയര്‍മാരായ റൂഡി കേസ്റനും ഡാരല്‍ ഹെയറും ഗ്രൗണ്ട് പരിശോധിച്ച് 10.30ന് കളി തുടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു.
ആകാശം കാര്‍മേഘങ്ങള്‍ മൂടിക്കിടക്കുന്നതിനാല്‍ മഴക്ക് സാധ്യതയുണ്ട്. ശനിയാഴ്ച വൈകുന്നേരം വെളിച്ചക്കുറവ് കാരണം 19 ഓവര്‍ നഷ്ടപ്പെട്ടിരുന്നു.