Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പോള്‍വാള്‍ട്ടിന്റെ രാജ്ഞിക്ക് വെങ്കലം

Yelena Isinbaeva
ലണ്ടന്‍: പോള്‍വാള്‍ട്ടിലെ എക്കാലത്തെയും മികച്ച താരമായ റഷ്യയുടെ യെലെന ഇസിന്‍ബയോവയ്ക്ക് ലണ്ടന്‍ ഒളിംപിക്‌സില്‍ വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. തുടര്‍ച്ചയായി മൂന്നാം സ്വര്‍ണം തേടിയിറങ്ങിയ ഇസിയെ മറികടന്ന് അമേരിക്കയില്‍ നിന്നുള്ള ജോണ്‍സുഹര്‍ സ്വര്‍ണവും ക്യൂബയില്‍ നിന്നുള്ള യാരിസ്ലി സില്‍വ വെള്ളിയും നേടി.

28 തവണ സ്വന്തം പേരിലുള്ള ലോകറെക്കോഡ് തിരുത്തിയ ഇസിന്‍ബയോവയുടെ ഏറ്റവും മികച്ച സമയം 4.80മാണ്. റഷ്യന്‍ താരത്തിന് തുടക്കം തന്നെ പിഴച്ചു. 4.55 മീറ്റര്‍ ചാടാന്‍ ബുദ്ധിമുട്ടിയ ഇസി 4.65ഉം 4.70 എളുപ്പത്തില്‍ ചാടി. പക്ഷേ, സ്വര്‍ണം നേടിയ ഉയരമായ 4.75നുവേണ്ടി രണ്ടു തവണ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.

ഇതെനിക്കൊരു സ്വര്‍ണമെഡല്‍ പോലെ തന്നെയാണ്. ഈ വെങ്കലം എന്നോട് പറയുന്നത് യെലേന നീ വിരമിക്കരുത് എന്നാണ്. അല്‍പ്പം വിശ്രമം വേണം. അതിനുശേഷം വീണ്ടും സജീവമാകും-30കാരി വ്യക്തമാക്കി.

31 സ്വര്‍ണവും 19 വെള്ളിയും 14 വെങ്കലവുമായി ചൈനയാണ് മെഡല്‍പട്ടികയില്‍ ഏറ്റവും മുന്നില്‍. 29 സ്വര്‍ണവും 15 വെള്ളിയും 19 വെങ്കലവുമായി അമേരിക്ക തൊട്ടുപിന്നിലുണ്ട്. ഒരു വെള്ളിയും രണ്ടു വെങ്കലവുമായി ഇന്ത്യ 44ാം സ്ഥാനത്താണ്.

Story first published: Tuesday, August 7, 2012, 10:06 [IST]
Other articles published on Aug 7, 2012
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+