
65.20 മീറ്റര്‍ ദൂരത്തെറിഞ്ഞെത്തിച്ചാണ് വികാസ് ഫൈനലില്‍ എത്തിയിരിക്കുന്നത്. തന്റെ രണ്ടാം ഉദ്യമത്തിലാണ് ഇത്രയും ദൂരം താണ്ടാന്‍ വികാസിന് കഴിഞ്ഞത്. ആദ്യ ശ്രമത്തില്‍ 63.52 മീറ്റര്‍ എത്താനാണ് വികാസിന് കഴിഞ്ഞിരുന്നത്.
ആഗസ്‌ത് 7ന് നടക്കാനിരിക്കുന്ന ഫൈനല്‍ മത്സരത്തില്‍ 12 മത്സരാര്‍ത്ഥികള്‍ പങ്കെടുക്കും.
66.28 മീറ്റര്‍ ആണ് വികാസ് ഗൗഡയുടെ ദേശീയ റെക്കോര്‍ഡ്. 2008ലെ ബീജിങ് ഒളിംപിക്‌സിലും വികാസ് ഫൈനല്‍ റൗണ്ടില്‍ പ്രവേശനം നേടിയിരുന്നു. എന്നാല്‍ അന്ന് ഫലം നിരാശയായിരുന്നു. ഇത്തവണ വികാസ് മെഡല്‍ നേടി അന്നത്തെ നഷ്ടം നികത്തും എന്ന് പ്രതീക്ഷിക്കാം.
ലണ്ടനില്‍ എത്തുന്നതിനു മു്‌മ്പ് ഫണ്ടിന്റെ അപരാപ്‌തത മൂലം വികാസിന്റെ പരിശീലനത്തിന് തടസ്സം നേരിട്ടിരുന്നു. എന്നാല്‍ ഈ പരിശീലനക്കുറവ് തന്റെ പ്രകടനത്തെ മോശമായി ബാധിക്കില്ല എന്ന പൂര്‍ണ്ണ ആത്മവിശ്വാസത്തിലാണ് വികാസ് ഗൗഡ.
ഇപ്പോള്‍ ലഭിച്ചിരിക്കുന്ന ഫണ്ട് താന്‍ പരിശീലനത്തിനായി ചിലവഴിച്ചിരിക്കുന്ന പണത്തിന്റെ 20 ശതമാനം മാത്രമേ ആകുന്നുള്ളൂ. കൂടുതല്‍ ഫണ്ട് അനുവദിക്കപ്പെടും എന്നാണ് പറഞ്ഞിരിക്കുന്നത്. എന്നാല്‍ എപ്പോള്‍ എന്നറിയില്ല. ഇതാണ് എന്നും നേരിടുന്ന പ്രശ്‌നം. എന്നല്‍ ഇക്കാരണം പ്രകടനത്തെ ബാധിക്കാന്‍ അനുവദിക്കില്ല. വികാസ് ഗൗഡ പറഞ്ഞു.
നേരത്തെ വനിതാ ഡിസ്‌കസ് ത്രോയില്‍ ഇന്ത്യയുടെ തന്നെ കൃഷ്‌ണ പൂനിയ ഫൈനല്‍ റൗണ്ടില്‍ പ്രവേശിച്ചിരുന്നെങ്കിലും മെഡല്‍ ഒന്നും നേടാന്‍ കഴിഞ്ഞിരുന്നില്ല.