Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലണ്ടനില്‍ അമേരിക്ക സ്വപ്‌നം കാണുന്നത് 30 സ്വര്‍ണം

London Olympics
വാഷിങ്ടണ്‍: ലണ്ടന്‍ ഒളിംപിക്‌സ് അത്‌ലറ്റിക്‌സില്‍ ഏറ്റവും ചുരുങ്ങിയത് 30 സ്വര്‍ണമെങ്കിലും നേടുമെന്ന് അമേരിക്ക. അമേരിക്കന്‍ ട്രാക്ക് ആന്റ് ഫീല്‍ഡ് ട്രയല്‍സിനിടെ പരിശീലകരായ വാള്‍മനും ഡീമുമാണ് ഇത്തരമൊരു പ്രഖ്യാപനം നടത്തിയത്.

30 സ്വര്‍ണം നേടാന്‍ അമേരിക്കയ്ക്കു വലിയ ബുദ്ധിമുട്ടുണ്ടാകില്ല. ലോകത്തിലെ ഏറ്റവും മികച്ച ഒട്ടേറെ താരങ്ങള്‍ സംഘത്തിലുണ്ട്. ബെയ്ജിങില്‍ അമേരിക്ക 23 മെഡലുകളാണ് മൊത്തം നേടിയത്. ഏഴ് സ്വര്‍ണവും ഒമ്പത് വെള്ളിയും ഏഴ് വെങ്കലവുമടക്കമായിരുന്നു ഇത്.

ഇത്തവണ കൂടുതല്‍ കരുത്തുറ്റ ടീമിനെയാണ് രംഗത്തിറക്കുന്നത്. കഴിയുന്നത്ര മെഡലുകള്‍ വാരികൂട്ടുകയാണ് ഞങ്ങളുടെ ലക്ഷ്യം. ട്രയല്‍സ് പൂര്‍ത്തിയാകുമ്പോള്‍ ഇക്കാര്യം വ്യക്തമാകും.

100 മീറ്ററിലെ വനിതാ വിഭാഗം ചാംപ്യന്‍ കാര്‍മെലിറ്റ ജെറ്റര്‍, 100 ഹര്‍ഡില്‍സ് ഒളിംപിക് ചാംപ്യന്‍ ഡോണ്‍ ഹാര്‍പെര്‍, ഡിസ്‌കസ് ചാംപ്യന്‍ ബ്രൗണ്‍ ട്രാഫ്റ്റണ്‍, 2004 ഒളിംപിക്‌സിലെ 100 മീറ്റര്‍ ചാംപ്യന്‍ ജസ്റ്റിന്‍ ഗാറ്റ്‌ലിന്‍, 100 മീറ്റര്‍ മുന്‍ ലോകചാംപ്യന്‍ ടൈസണ്‍ ഗേ, ഹൈംജപ് ലോകചാംപ്യന്‍ ജെസി വില്യംസ്, 400 മീറ്ററിലെ നിലവിലെ ഒളിംപിക് ചാംപ്യന്‍ ലാഷ്വന്‍ മെറിറ്റ് എന്നിവരും സംഘത്തിലുണ്ട്.

ജൂലായ് 27നാണ് ഒളിംപിക്‌സ് മത്സരങ്ങള്‍ ആരംഭിക്കുന്നത്. 80 ശതമാനത്തോളം ഒളിംപിക്‌സ് ടിക്കറ്റുകള്‍ ഇതിനകം വിറ്റഴിഞ്ഞതായി സംഘാടകര്‍ അറിയിച്ചു.

Story first published: Wednesday, June 27, 2012, 16:11 [IST]
Other articles published on Jun 27, 2012
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+