Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചൈനയുടെ സ്വര്‍ണ കൊയ്ത്ത് തുടങ്ങി

Chinese Team
ലണ്ടന്‍: നിലവിലുള്ള ജേതാക്കളായ ചൈന ലണ്ടന്‍ ഒളിംപിക്‌സിലും ആധിപത്യം തുടരുമെന്ന് ഏറെക്കുറെ ഉറപ്പായി. ഒനാലു സ്വര്‍ണവും രണ്ടു വെങ്കലവുമായി ചൈന തന്നെയാണ് മെഡല്‍ പട്ടികയില്‍ ഏറ്റവും മുന്നില്‍. രണ്ടു സ്വര്‍ണവും രണ്ടു വെള്ളിയും ഒരു വെങ്കലവുമുള്ള ഇറ്റലി രണ്ടാം സ്ഥാനത്തും ഒരു സ്വര്‍ണവും ഒരു വെള്ളിയും രണ്ടു വെങ്കലവുമുള്ള അമേരിക്ക മൂന്നാം സ്ഥാനത്തുമാണുള്ളത്.

തെക്കന്‍ കൊറിയ, ബ്രസീല്‍, റഷ്യ, കസാക്കിസ്താന്‍, ആസ്‌ത്രേലിയ എന്നീ രാജ്യങ്ങളും ഓരോ സ്വര്‍ണം നേടിയിട്ടുണ്ട്. ഷൂട്ടിങില്‍ വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തില്‍ സിലിങ് യി, നീന്തല്‍ പുരുഷന്മാരുടെ 400 മീറ്റര്‍ ഫ്രീ സ്റ്റൈലില്‍ യാങ് സുന്‍, വനിതകളുടെ 400 മീറ്റര്‍ വ്യക്തിഗത മെഡ്‌ലെയില്‍ ഷിവെന്‍ യാ, വനിതകളുടെ 48 കിലോ വെയ്റ്റ്‌ലിഫ്റ്റിങ് വിഭാഗത്തില്‍ മിങ്ജുവാന്‍ വാങ് എന്നിവരാണ് ചൈനയ്ക്കു വേണ്ടി സ്വര്‍ണം നേടിയത്.

വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ഷൂട്ടിങില്‍ ജേതാവായി ചൈനയുടെ യി സിലിങ് ലണ്ടന്‍ മേളയില്‍ മെഡല്‍ നേടുന്ന ആദ്യതാരമായി. ഇതേയിനത്തില്‍ ചൈനയുടെ യു ഡാന്‍ വെങ്കലം നേടി. അമ്പെയ്ത്തിലും വാള്‍പയറ്റിലുമാണ് ഇറ്റലിയില്‍ നിന്നുള്ള താരങ്ങള്‍ മുന്നിലെത്തിയത്. പുരുഷവിഭാഗം വ്യക്തിഗത മെഡ്‌ലേയില്‍ റിയാന്‍ ലോച്ചെ അമേരിക്കയ്ക്കുവേണ്ടി ആദ്യ സ്വര്‍ണം നേടി. ഈയിനത്തില്‍ നീന്തല്‍ ഇതിഹാസം മൈക്കല്‍ ഫെല്‍പ്‌സ് നാലാമതായി ഫിനിഷ് ചെയ്തു.

ഞായറാഴ്ച ആറിനങ്ങളിലായി 11 സ്വര്‍ണമെഡലുകള്‍ നിര്‍ണയിക്കപ്പെടും.

Story first published: Sunday, July 29, 2012, 6:29 [IST]
Other articles published on Jul 29, 2012
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+