Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒളിംപിക്‌സ് തദ്‌സമയം ദൂരദര്‍ശനില്‍

DD Sports
ദില്ലി: ഒളിംപിക്‌സ് മത്സരങ്ങള്‍ തദ്‌സമയം കാണുന്നതിന് ദൂരദര്‍ശന്‍ വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഡിഡി സ്‌പോര്‍ട്‌സിലും ഡിഡി നാഷണലിലും ഉദ്ഘാടനച്ചടങ്ങുകളും സമാപനച്ചടങ്ങുകളും തദ്‌സമയം സംപ്രേഷണം ചെയ്യും. മത്സരങ്ങള്‍ തദ്‌സമയം കാണിക്കുന്നത് ഡിഡി സ്‌പോര്‍ട്‌സിലൂടെയാണ്.

വെള്ളിയാഴ്ച നടക്കുന്ന ഉദ്ഘാടനച്ചടങ്ങ് പുലര്‍ച്ചെ ഒന്നുമുതല്‍ 4.30 വരെയാണ്. ഇന്ത്യന്‍ താരങ്ങളുടെ പ്രകടനം മാത്രം ഉള്‍കൊള്ളിച്ചുകൊണ്ടുള്ള പ്രത്യേക പരിപാടികളും ദുരദര്‍ശന്‍ തയ്യാറാക്കും. ഇന്ത്യന്‍അറ്റ് ലണ്ടന്‍ എന്ന പേരില്‍ എല്ലാ ദിവസും രാവിലെ ഏഴുമുതല്‍ എട്ടുവരെ ഡിഡി നാഷണലില്‍ പ്രത്യേക പരിപാടിയുണ്ടാകും.

അതാത് ദിവസത്തെ പ്രധാന നേട്ടങ്ങള്‍ പ്രതിപാദിച്ചുകൊണ്ടുള്ള പരിപാടി എല്ലാദിവസവും രാവിലെ ഒമ്പത് മുതല്‍ പത്തുവരെ സംപ്രേഷണം ചെയ്യും തിങ്കള്‍ മുതല്‍ വെള്ളി വരെ വൈകുന്നേരം മുന്നു മുതല്‍ നാലുവരെ പ്രത്യേക ഒളിംപിക്‌സ് പരിപാടിയും ഡിഡി നാഷണലില്‍ കാണിക്കും.

ഇന്ത്യ ഏതെങ്കിലും ഇനത്തില്‍ സെമിഫൈനലിലോ ഫൈനലിലോ എത്തുകയാണെങ്കില്‍ ആ ഇനവും ഡിഡി നാഷണലിലൂടെ കാണിക്കും.

ഒളിംപിക്‌സ് ഉദ്ഘാടനം നേരിട്ടു കാണാന്‍ 80000ഓളം പേര്‍ എത്തുമ്പോള്‍ 100 കോടി പേരെങ്കിലും ചടങ്ങ് കാണാന്‍ ടെലിവിഷന്‍ സെറ്റുകള്‍ക്കു മുന്നിലിരിക്കുമെന്നാണ് ഏകദേശ കണക്ക്.

Story first published: Friday, July 27, 2012, 11:29 [IST]
Other articles published on Jul 27, 2012
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+