Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒളിംപിക്‌സ്: വിജേന്ദര്‍ പ്രീക്വാര്‍ട്ടറില്‍

Vijender Singh
ലണ്ടന്‍: ഇന്ത്യയുടെ പ്രധാന മെഡല്‍പ്രതീക്ഷകളിലൊന്നായ ബോക്‌സിങില്‍ വിജേന്ദര്‍ മുന്നേറ്റം തുടരുന്നു. ബെയ്ജിങ് ഒളിംപിക്‌സില്‍ മെഡല്‍ നേടിയ വിജേന്ദര്‍ സിങ് ആദ്യ റൗണ്ടിലെ തകര്‍പ്പന്‍ വിജയത്തോടെ പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു.

75 കിലോ മിഡില്‍വെയ്റ്റ് വിഭാഗത്തില്‍ മത്സരിച്ച വിജേന്ദര്‍ കസാക്കിസ്താനില്‍ നിന്നുള്ള ഡാനാബെക് സുഷാനോവിനെയാണ് ഇടിച്ചിട്ടത്. അമേരിക്കന്‍ താരം ടെറെല്‍ ഗൗഷയാണ് വിജേന്ദറിന്റെ അടുത്ത എതിരാളി.

ബോക്‌സിങില്‍ ഇന്ത്യയ്ക്ക് മോശം തുടക്കമായിരുന്നു. 65 കിലോ വിഭാഗത്തില്‍ മത്സരിച്ച ശിവ ഥാപയ്ക്ക് അപ്രതീക്ഷിത തോല്‍വിയേറ്റുവാങ്ങേണ്ടി വന്നു. മെക്‌സിക്കോയിലെ ഓസ്‌കര്‍ വാല്‍ഡസിനോട് തോറ്റ ഇന്ത്യന്‍ താരത്തിന് ഇനി നാട്ടിലേക്ക് മടങ്ങാം.

വാല്‍ഡസിന്റെ അനുഭവ സമ്പത്തിന്റെയും സാങ്കേതിക തികവിന്റെയും മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ ഥാപയ്ക്ക് സാധിച്ചില്ല. നിശ്ചിത സമയം പൂര്‍ത്തിയാകുന്നതിനു മുമ്പുതന്നെ ഥാപയ്ക്ക് തോല്‍വി സമ്മതിക്കേണ്ടി വന്നതും നാണക്കേടായി. ആദ്യ റൗണ്ട് 2-4ന് മുട്ടുമടക്കിയ ഥാപ രണ്ടാം റൗണ്ടില്‍ 4-3ന് നേരിയ ലീഡ് നേടിയിരുന്നു. പക്ഷേ, അവസാനറൗണ്ടില്‍ ഇന്ത്യയില്‍ നിന്നുള്ള പതിനെട്ടുകാരനെ വാല്‍ഡസ് തുടര്‍ച്ചയായ പഞ്ചുകളിലൂടെ 7-3ന് കീഴടക്കി.

ബോക്‌സിങിനെ കൂടാതെ ബാഡ്മിന്റണിലും ടെന്നിസിലും ഇന്ത്യക്ക് മെഡല്‍ പ്രതീക്ഷയുണ്ട്.

Story first published: Sunday, July 29, 2012, 6:02 [IST]
Other articles published on Jul 29, 2012
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+