വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

200ല്‍ ജമൈക്കന്‍ ആധിപത്യം;സ്വര്‍ണ്ണം ബോള്‍ട്ടിന്‌

By Shabnam Aarif
Blake, Bolt and Weir
ലണ്ടന്‍: 200 മീറ്ററിലും ലണ്ടന്‍ ഒളിംപിക്‌സില്‍ ജമൈക്കന്‍ ആധിപത്യം തുടര്‍ന്നു. ബീജിങ്‌ ഒളിംപിക്‌സ്‌ വിജയം ആവര്‍ത്തിച്ച്‌ 100 മീറ്ററിലെ പോലെ 200 മീറ്ററിലും ജമൈക്കന്‍ താരം ഉസൈന്‍ ബോള്‍ട്ട്‌ തന്നെ ഒന്നാമതായി ഓടിയെത്തി. ബോള്‍ട്ടിന്‌ തൊട്ടു പിന്നിലായി രണ്ടാം സ്ഥാനത്ത്‌ ഓടിയെത്തിയതും മറ്റൊരു ജമൈക്കന്‍ താരം യൊഹാന്‍ ബ്ലെയ്‌ക്ക്‌. മൂന്നാം സ്ഥാനത്തും ഒരു ജമൈക്കക്കാരന്‍ തന്നെയാവുമ്പോള്‍ ലോകത്തിനു മുന്നില്‍ വേഗതയുടെ പര്യായമായി മാറിയ ദിനം എന്ന്‌ വ്യാഴാഴ്‌ചയെ വിശേഷിപ്പിക്കാം.

19.32 സെക്കന്റുകള്‍കൊണ്ടാണ്‌ ബോള്‍ട്ട്‌ 200 മീറ്റര്‍ ഓടി കീഴടക്കിയത്‌. 19.44 സെക്കന്റുകള്‍ കൊണ്ട്‌ ഫിനിഷ്‌ ചെയ്‌ത്‌ ബ്ലെയ്‌ക്കും വേഗതയുടെ കാര്യത്തില്‍ ജമൈക്കയെ തകര്‍ക്കാന്‍ ആരുമില്ല എന്ന്‌ ഒന്നുകൂടി ഊട്ടിയുറപ്പിച്ചു. പിന്നാലെ പിന്തുണയുമായി ജമൈക്കക്കാരന്‍ വാറണ്‍ വ്രെയ്‌ മൂന്നാമതായി ഓടിയെത്തി. 19.84 സെക്കന്റുകള്‍ കൊണ്ടാണ്‌ വ്രെയ്‌ ഫിനിഷ്‌ ചെയ്‌തത്‌.

ഇതോടെ 200 മീറ്ററില്‍ ഒളിംപിക്‌സ്‌ സ്വര്‍ണ മെഡല്‍ നിലനിര്‍ത്തുന്ന ആദ്യത്തെ കായിക താരം എന്ന വിശേഷണവും ബോള്‍ട്ടിന്‌ സ്വന്തം. തികച്ചും അനന്യമായ നേട്ടം എന്നു തന്നെ ഇതിനെ വിശേഷിപ്പിക്കാം.

ട്രാക്കില്‍ ഒന്നാമതായി മുന്നേറിക്കൊണ്ടിരുന്ന ബോള്‍ട്ടിന്‌ അവസാനം അമ്പത്‌ മീറ്ററില്‍ കൂട്ടുകാരന്‍ ബ്ലെയ്‌ക്ക്‌ ഒരു ഭീഷണിയായി കുതിച്ചത്‌ കാണികളില്‍ ഉദ്വേഗത്തിന്റെയും ബോള്‍ട്ട്‌ ആരാധകരില്‍ ആശങ്കയുടെയും നിഴല്‍ വീഴ്‌ത്തി. എന്നാല്‍ ജയിച്ചേ അടങ്ങൂ എന്ന നിശ്ചയദാര്‍ഢ്യത്തോടെ മത്സരിക്കാനെത്തിയ ബോള്‍ട്ടിന്‌ ഒരു കുലുക്കവും ഉണ്ടായിരുന്നില്ല.

200 മീറ്ററില്‍ 19.30 സെക്കന്റ്‌ ഒളിംപിക്‌സ്‌ റെക്കോര്‍ഡും 19.19 സെക്കന്റ്‌ ലോക റെക്കോര്‍ഡും മനുഷ്യാവതാരമെടുത്ത ചീറ്റപ്പുലി ഉസൈന്‍ ബോള്‍ട്ടിന്റെ പേരിലാണ്‌.

Story first published: Friday, August 10, 2012, 11:13 [IST]
Other articles published on Aug 10, 2012
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X