
സെമി ഫൈനല്‍ റൗണ്ടില്‍ ആറാമതായാണ് ടിന്റു ഫിനിഷ് ചെയ്‌തത്. എന്നാല്‍ തന്റെ പേരിലുള്ള ദേശീയ റെക്കോര്‍ഡിനോട് അടുത്ത പ്രകടനം ആണ് ടിന്റു ലണ്ടനിലും പുറത്തെടുത്തത്. ഒരു മിനിറ്റ് 59.69 സെക്കന്റിലാണ് ടിന്റു ഫിനിഷ് ചെയ്‌തത്. ഒരു മിനിറ്റ് 59.17 സെക്കന്റ് ആണ് ടിന്റുവിന്റെ പേരിലുള്ള ദേശീയ റെക്കോര്‍ഡ്.
ആകെ 24 പേര്‍ മത്സരിച്ച സെമി ഫൈനലില്‍ പതിനൊന്നാം സ്ഥാനമാണ് ടിന്റുവിന് ലഭിച്ചത്. ദക്ഷിണാഫ്രിക്കയുടെ കാസ്റ്റര്‍ സെമന്യയാണ് ടിന്റു മത്സരിച്ച സെമി ഫൈനലില്‍ ഒന്നാം സ്ഥാനത്തെത്തിയത്. ഒരു മിന്‌റ്റ് 57.67 സെക്കന്റില്‍ ഓടിയെത്തിയാണ് സെമന്യ ഒന്നാം സ്ഥാനത്തെത്തിയത്. ലിംഗ പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ലോകശ്രദ്ധ നേടിയിരുന്നു സെമന്യ.
കണ്ണൂര്‍ സ്വദേശിയായ ടിന്റു ലൂക്ക മലയാളികളുടെ എക്കാലത്തെയും അഭിമാനമായ അത്‌ലറ്റ് പിടി ഉഷയുടെ ശിഷ്യയാണ്.