വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സുശീല്‍ കുമാറിന് വെള്ളി, ഇന്ത്യയ്ക്ക് 6 മെഡല്‍

By Shabnam Aarif
Sushil Kumar
ലണ്ടന്‍ഗുസ്തിയുടെ ഫൈനലില്‍ ഇന്ത്യയ്ക്ക് വേമ്ട് സുശീല്‍ കുമാര്‍ വെള്ളി നേടി. ഇന്ത്യയുടെ സ്വര്‍ണ പ്രതീക്ഷ പൊലിഞ്ഞെങ്കിലും മെഡല്‍ നില കൂട്ടി സശീല്‍ മികച്ച ഫോമിലായിരുന്നു.

66 കിലൊ പുരുന്മാരുടെ ഗുസ്തിയിലാണ് ഞായറാഴ്ച ശുശീല്‍ വെള്ളി നേടിയത്. ജപ്പാനിന്റെ താഷുഹിരോ യോനെമിത്സുവിനോടാണ് സുശീല്‍ അടിയറവ് പറഞ്ഞത്.

വെള്ളിയുറപ്പിച്ച്‌ സുശീല്‍കുമാര്‍ സ്വര്‍ണത്തിനരികെ

ലണ്ടന്‍ ഒളിംപിക്‌സിന്റെ സമാപന ദിവസത്തില്‍ ഇന്ത്യക്ക്‌ ലണ്ടന്‍ ഒളിംപിക്‌സില്‍ നിന്നും ആറാം മെഡല്‍ ഉറപ്പിച്ചുകൊണ്ട്‌ ഗുസ്‌തി താരം സുശീല്‍ കുമാര്‍ ഫൈനലില്‍ കടന്നു. വെള്ളി മെഡല്‍ ഉറപ്പിച്ച സുശീല്‍ കുമാര്‍ ലണ്ടനില്‍ നിന്നും ഒരു സ്വര്‍ണമെന്ന ഇന്ത്യയുടെ സ്വപ്‌നത്തിന്‌ ഏറെ അരികെ എത്തി നില്‍ക്കുകയാണ്‌.

ഉസ്‌ബക്കിസ്ഥാന്റെ ഉക്തിയോര്‍ നവ്‌റുസോവിീനെ പരാജയപ്പെടുത്തിയാണ്‌ സുശീല്‍ സെമി ഫൈനലില്‍ പ്രവേശിച്ചിരിന്നത്‌. സെമിയില്‍ കസാക്കിസ്ഥാന്റെ തനാട്ടറോവി അക്‌സുറോക്കിനെയാണ്‌ സുശീല്‍ നേരിടുക.

നിലവിലെ ഒളിംപിക്‌സ്‌ ചാമ്പ്യനായ തുര്‍ക്കിയുടെ റംസാന്‍ സാഹിറിനെ ്‌ 31 എന്ന സ്‌കോറിന്‌ ഇടിച്ചിട്ടാണ്‌ സുശീല്‍ ക്വര്‍ട്ടറില്‍ കടന്നിരിന്നത്‌. ഈ ആത്മവിശ്വാസം സുശീലിന്‌ ക്വാര്‍ട്ടറില്‍ കാര്യങ്ങള്‍ എളുപ്പമാക്കി എന്നു വേണം കരുതാന്‍.

സുശീല്‍ മുന്നോട്ടുപോയി ഫൈനല്‍ വരെ എത്തി ഇന്ത്യക്കു ഇത്തവണയും ഒരു മെഡല്‍ നേടിത്തന്നാല്‍ ഇന്ത്യയുടെ ലണ്ടനില്‍ നിന്നുള്ള മെഡല്‍വേട്ട ആറിലെത്തും.

നിലവില്‍ ഒരു വെള്ളിയും നാല്‌ വെങ്കലവുമടക്കം അഞ്ച്‌ മെഡലുകലാണ്‌ ലണ്ടന്‍ ഒളിംപിക്‌സ്‌ 2012ല്‍ നിന്നുള്ള ഇന്ത്യയുടെ സമ്പാദ്യം. 2008ല്‍ നടന്ന ബീജിങ്‌ ഒളിംപിക്‌സില്‍ വെങ്കലം നേടിയിരുന്നു സുശീല്‍ കുമാര്‍. ഇത്തവണ അത്‌ ഒരു സ്വര്‍ണമോ, ഒരു വെള്ളിയോ എങ്കിലും ആക്കി ഉയര്‍ത്തിയാല്‍ ഇന്ത്യയുടെ സന്തോഷത്തിന്‌ ഇരട്ടി മധുരം ഉണ്ടാകും.

ലണ്ടന്‍ ഒളിംപിക്‌സ്‌ 2012ന്റെ ഉദ്‌ഘാടന പരിപാടിയോട്‌ അനുബന്ധിച്ച്‌ നടന്ന മാര്‍ച്ച്‌ പാസ്റ്റില്‍ ത്രിവര്‍ണ്ണ പതാകയേന്തി ഇന്ത്യന്‍ സംഘത്തെ നയിച്ചത്‌ സുശീല്‍ കുമാര്‍ ആയിരുന്നു.

Story first published: Sunday, August 12, 2012, 19:47 [IST]
Other articles published on Aug 12, 2012
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X