Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകായികമാമാങ്കത്തിന് തിരിതെളിഞ്ഞു

ലണ്ടന്‍: ലോകകായികമാമാങ്കത്തിന് തിരിതെളിഞ്ഞു. 120 രാജ്യങ്ങളില്‍ നിന്നുള്ള വിശിഷ്ടാതിഥികളെ സാക്ഷിനിര്‍ത്തി എലിസബത്ത് രാജ്ഞിയാണ് മഹാമേളയുടെ ഔപചാരികമായ ഉദ്ഘാടനം നിര്‍വഹിച്ചത്. ഏഴ് യുവതാരങ്ങള്‍ ചേര്‍ന്നാണ് ദീപസ്തംഭത്തിലേക്ക്‌ തിരികൊളുത്തിയത്. ഹോളിവുഡ് സംവിധായകന്‍ ഡാനി ബോയല്‍ ഒരുക്കിയ ഉദ്ഘാടനച്ചടങ്ങ് വിസ്മയത്തോടെയാണ് കാണികള്‍ നോക്കികണ്ടത്. തെംസ് നദിയിലൂടെ തീര്‍ത്തും നാടകീയമായിട്ടായിരുന്നു ദീപശിഖയുടെ വരവ്.

London Olympics

ഉദ്ഘാടനച്ചടങ്ങിന് ബ്രിട്ടീഷ് ഫുട്‌ബോള്‍ താരം ഡേവിഡ് ബെക്കാമടക്കമുള്ള പ്രമുഖ താരങ്ങള്‍ സക്ഷ്യം വഹിച്ചു. കൂടുതല്‍ വേഗവും കൂടുതല്‍ ഉയരവും കൂടുതല്‍ ദൂരവും തേടി 204 രാജ്യങ്ങളില്‍ നിന്നുള്ള പതിനായിരത്തിലേറെ താരങ്ങള്‍ ലണ്ടനില്‍ മാറ്റുരയ്ക്കും. ബെയ്ജിങ് ഒളിംപിക്‌സില്‍ വെങ്കലമെഡല്‍ നേടിയ ഗുസ്തി താരം സുശീല്‍കുമാറാണ് ഇന്ത്യന്‍ ടീമിനെ നയിച്ചത്.

രണ്ടു ലോക റെക്കോഡുകളോടെയാണ് വെളളിയാഴ്ച ഒളിംപിക് പോരാട്ടങ്ങള്‍ക്കു തുടക്കം കുറിച്ചത്. പുരുഷന്‍മാരുടെ അമ്പെയ്ത്തിലാണ് ലണ്ടന്‍ മേളയിലെ ആദ്യ റെക്കോഡുകള്‍ പിറന്നത്. ദക്ഷിണകൊറിയന്‍ താരം ഇം ഡോങ് ഹ്യൂനും ഹ്യൂന്‍ അടങ്ങിയ ടീമുമാണ് റെക്കോഡിന് ഉടമകളായത്.

13 വിഭാഗങ്ങളിലായി 81 പേരാണ് ഇന്ത്യക്കുവേണ്ടി പോരാട്ടത്തിനിറങ്ങുന്നത്. ഇതില്‍ ആറുപേര്‍ മലയാളികളാണ്. വി ദിജു (ബാഡ്മിന്റണ്‍), പി ആര്‍ ശ്രീജേഷ് (ഹോക്കി ഗോള്‍കീപ്പര്‍), കെ ടി ഇര്‍ഫാന്‍ (നടത്തം), ടിന്റു ലൂക്ക (800 മീറ്റര്‍ ഓട്ടം), മയൂഖ ജോണി (ട്രിപ്പിള്‍ ജംപ്), രഞ്ജിത് മഹേശ്വരി (പോള്‍വാള്‍ട്ട്) എന്നിവരാണു മലയാളിതാരങ്ങള്‍.

ബോക്‌സിങില്‍ മേരികോം, ബാഡ്മിന്റണ്‍ താരം സെയ്‌ന നെഹ്‌വാള്‍, അമ്പെയ്ത്തില്‍ ദീപിക കുമാരി, ഷൂട്ടിങില്‍ അഭിനവ് ബിന്ദ്ര, ടെന്നിസില്‍ ലിയാന്‍ഡര്‍ പേസ് (ടെന്നിസ്), ഗുസ്തിയില്‍ സുശീല്‍കുമാര്‍ എന്നിവരിലൂടെ മെഡല്‍ നേടാനാകുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ. ഹോക്കിയിലും മെഡല്‍ സ്വപ്‌നങ്ങള്‍ സജീവമാണ്.

Story first published: Saturday, July 28, 2012, 7:05 [IST]
Other articles published on Jul 28, 2012
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+