വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നടന്നു ജയിക്കാന്‍ ഇര്‍ഫാനിറങ്ങുന്നു

By Shabnam Aarif
KT Irfan
ലണ്ടന്‍: ലണ്ടന്‍ ഒളിംപിക്‌സില്‍ ശനിയാഴ്‌ച 20 കിലോ മീറ്റര്‍ നടത്തത്തില്‍ മലപ്പുറം സ്വദേശി കെടി ഇര്‍ഫാന്‍ മത്സരിക്കാനിറങ്ങും. ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കത്തില്‍ പങ്കെടുക്കാന്‍ പോവുന്നതിന്റെ ആവേശത്തിലാണ്‌ ഇര്‍ഫാന്‍.

ഇന്ത്യന്‍ സമയം രാത്രി ഒന്‍പതരയ്‌ക്കാണ്‌ മത്സരം തുടങ്ങുക. ലണ്ടനില്‍ അപ്പോള്‍ വൈകീട്ട്‌ അഞ്ച്‌ മണിയായിരിക്കും. ദ മാളില്‍ നിന്നും ആരംഭിച്ച്‌ കോണ്‍സ്‌റ്റിറ്റിയൂഷന്‍ വരെ 2 കിലോ മീറ്റര്‍ ദൂരം പത്ത്‌ തവണ ചുറ്റി നടന്നായിരിക്കും മത്സരം.

നിരന്തരമായി നടത്തിയ പരിശീലനത്തിന്റെ ആത്മവിശ്വാസവുമായാണ്‌ കെടി ഇര്‍ഫാന്‍ മത്സരിക്കാനിറങ്ങുന്നത്‌. എ ഗ്രേഡോടെയാണ്‌ ഇര്‍ഫാന്‍ ഒലിംപിക്‌സിലേക്ക്‌ യോഗ്യത നേടിയത്‌.

ലണ്ടനിലെ കടുത്ത കാറ്റും ഇടയ്‌ക്കിടക്കുള്ള മഴയും നടത്ത മത്സരത്തെ പ്രതികൂലമായി ബാധിക്കും എന്നു പൊതുവെ എല്ലാ മത്സരാര്‍ത്ഥികള്‍ക്കും പേടിയുണ്ട്‌. എന്നാല്‍ ലണ്ടനിലെത്തിയതു മുതല്‍ ദിവസം രണ്ടു തവണ വീതം നടത്തിയ പരിശീലനം ഈ കാറ്റിനെ പ്രതിരോധിക്കാന്‍ തന്നെ പ്രാപ്‌തനാക്കിയിട്ടുണ്ട്‌ എന്ന ആത്മവിശ്വാസത്തിലാണ്‌ ഇര്‍ഫാന്‍ ശനിയാഴ്‌ച നടക്കാനിറങ്ങുന്നത്‌.

Story first published: Saturday, August 4, 2012, 17:26 [IST]
Other articles published on Aug 4, 2012
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X