
നിര്‍ദ്ദിഷ്ട സമയത്തില്‍ ഇരു ടീമുകളും ഇഞ്ചോടിഞ്ച് പോരാടി തുല്യ പോയിന്റുകള്‍ നേടിയപ്പോള്‍ ഷൂട്ട് ഓഫില്‍ 27 - 29 എന്ന സ്‌കോറിനാണ് ഇന്ത്യന്‍ ടീം പരാജയപ്പെട്ടത്.
പ്രീ ക്വാര്‍ട്ടറിലാണ് ഇന്ത്യന്‍ ടീം പുറത്തായത്. നാലു റൗണ്ടുകളില്‍ ഇരു ടീമുകളും രണ്ടു വീതം നേടി 214 പോയിന്റുകള്‍ നേടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ഷൂട്ട് ഓഫില്‍ ഇന്ത്യ പുറത്താവുകയായിരുന്നു.
ജയന്ദ് തലുക്‌ദര്‍, രാഹുല്‍ ബാനര്‍ജി, തരുണ്‍ദീപ് റായ് എന്നിവര്‍ ആണ് ഇന്ത്യന്‍ ടീമംഗങ്ങള്‍. യു ഇഷിസു, ഹിദെകി കികചി, തകഹ്രു ഫറുകവ എന്നിവരടങ്ങിയ ജപ്പാന്‍ ടീം ആണ് പ്രീക്വാര്‍ട്ടറില്‍ ഇന്ത്യയെ പുറത്താക്കിയത്.