For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മെഡല്‍ രാജാവ്‌ മൈക്കല്‍ ഫെല്‍പ്‌സ്‌

By Shabnam Aarif
Michael Phelps
ലണ്ടന്‍: ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കമായ ഒളിംപിക്‌സില്‍ ഒരു മെഡലെങ്കിലും കിട്ടാന്‍ ഓരോ രാജ്യവും കാത്തു കാത്തിരിക്കുമ്പോള്‍ അമേരിക്കയുടെ മൈക്കല്‍ ഫെല്‍പ്‌സ്‌ വാരിക്കൂട്ടിയത്‌ 19 മെഡലുകളാണ്‌. ഇതോടെ ഏറ്രവും കൂടുതല്‍ ഒളിംപിക്‌സ്‌ മെഡല്‍ നേടുന്ന താരം എന്ന ബഹുമതി ഫെല്‍പ്‌സിന്‌ സ്വന്തം.

ബുധനാഴ്‌ച രാവിലെ 4x200 മീറ്റര്‍ ഫ്രീ സ്റ്റൈല്‍ റിലേയില്‍ സ്വര്‍ണ്ണ മെഡല്‍ നേടുന്നതോടെയാണ്‌ ഫെല്‍പ്‌സ്‌ മെഡല്‍ നേട്ടത്തില്‍ റെക്കോര്‍ഡിട്ടത്‌. 18 ഒളിംപിക്‌സ്‌ മെഡലുകള്‍ നേടി മെഡല്‍ വേട്ടയില്‍ ഇതുവരെ ഒന്നാമതായിരുന്ന സോവിയറ്റ്‌ യൂണിയന്റെ ജിംനാസ്‌റ്റിക്‌ താരം ലാറിസ്സാ ലാറ്റിനിനയുടെ പേരിലുള്ള റെക്കോര്‍ഡാണ്‌ പെല്‍പ്‌സ്‌ മറികടന്നിരിക്കുന്നത്‌.

മുന്ന്‌ ഒളിംപിക്‌സുകളില്‍ നിന്നായാണ്‌ ഫെല്‍പ്‌സ്‌ 19 മെഡലുകള്‍ നേടിയിരിക്കുന്നത്‌. 19 മെഡലുകളില്‍ 15 എണ്ണം സ്വര്‍ണ്ണവും, രണ്ട്‌ വെള്ളിയും, രണ്ട്‌ വെങ്കലവും ആണ്‌.

മെഡല്‍ വേട്ടയില്‍ മൂന്നാം സ്ഥാനത്തും സോവിയറ്റ്‌ യൂണിയന്‍ താരമാണ്‌. 7 സ്വര്‍ണ്ണവും, 5 വെള്ളിയും, 3 വെങ്കലവും അടക്കം 15 മെഡലുകളുമായി നിക്കോള ആന്‍ഡ്രിയനോവ്‌ ആണ്‌ മുന്നാം സ്ഥാനത്ത്‌.

ബീജിങ്‌ ഒളിംപിക്‌സില്‍ നിന്നും ഫെല്‍പ്‌സ്‌ നീന്തിയെടുത്ത എട്ടു സ്വര്‍ണ്ണ മെഡലുകളാണ്‌ ഏറ്റവും വലിയ മെഡല്‍ വേട്ട.

Story first published: Wednesday, August 1, 2012, 15:07 [IST]
Other articles published on Aug 1, 2012
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+