Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആദ്യമായി 4ഒളിംപിക്‌സ്‌ മെഡല്‍;മേരിക്ക്‌ വെങ്കലം

MC Mary Kom
ലണ്ടന്‍: ഇന്ത്യയുടെ സ്വര്‍ണ്ണ മെഡല്‍ പ്രതീക്ഷ വാനോളം ഉയര്‍ത്തി മുന്നേറിയ എംസി മേരി കോമിന്‌ സെമി ഫൈനല്‍ റൗണ്ടില്‍ കാലിടറി. ആതിഥേയരായ ബ്രിട്ടന്റെ താരം നിക്കോള ആഡംസിനു മുന്നില്‍ സെമിയില്‍ അടിയറവ്‌ പറയേണ്ടി വന്നെങ്കിലും മേരിക്ക്‌ വെങ്കല മെഡല്‍ നേടാന്‍ കഴിഞ്ഞു.

മേരിയുടെ വെങ്കല നേട്ടത്തോടെ ഇന്ത്യ ചരിത്രത്തില്‍ ആദ്യമായി നാല്‌ ഒളിംപിക്‌സ്‌ മെഡല്‍ നേടിയിരിക്കുകയാണ്‌. മൂന്ന്‌ വെങ്കലവും ഒരു വെള്ളിയും. 2008ലെ ബീജിങ്‌ ഒളിംപിക്‌സില്‍ രണ്ട്‌ വെങ്കലവും ഒരു സ്വര്‍ണ്ണവു അടക്കം മൂന്ന്‌ മെഡലുകളായിരുന്നു ഇന്ത്യക്ക്‌.

അതുപോലെ ഇന്ത്യക്കു വേണ്ടി ഒളിംപിക്‌സ്‌ മെഡല്‍ നേടുന്ന മൂന്നാമത്തെ വനിതയായി മേരി കോം. വെയ്‌റ്റ്‌ ലിഫ്‌റ്റിങ്ങില്‍ കര്‍ണ്ണം മല്ലേശ്വരിയാണ്‌ ആദ്യമായി ഇന്ത്യക്ക്‌ മെഡല്‍ സമ്മാനിച്ച വനിത. രണ്ടാമത്തെ മെഡല്‍ ലണ്ടന്‍ ഒളിംപിക്‌സില്‍ നിന്നു തന്നെ ബാഡ്‌മിന്റണ്‍ വനിതാ സിംഗിള്‍സില്‍ സെയ്‌ന നെഹ്‌വാള്‍ ആയിരുന്നു. മൂന്നു പേരുടെയും സംഭാവന വെങ്‌ല മെഡല്‍ ആണ്‌ എന്നൊരു പ്രത്യേകത കൂടിയുണ്ട്‌.

51 കിലോഗ്രാം ബോക്‌സിങ്ങിലാണ്‌ മേരി ഇന്ത്യക്കു വേണ്ടി വെങ്കലം നേടിയിരിക്കുന്നത്‌. അഞ്ചു തവണ ലോക ചാമ്പ്യനായി ഇന്ത്യയുടെ അഭിമാനം വാനോളം ഉയര്‍ത്തിയിട്ടുണ്ട്‌ മേരി ഇതിനു മുമ്പ്‌. എന്നാല്‍ അതെല്ലാം 49 കിലോഗ്രാം ഇനത്തിലായിരുന്നു.

ലണ്ടന്‍ ഒളിംപിക്‌സ്‌ 2012നു വേണ്ടി മേരി 51 കിലോ ഗ്രാമിലേക്ക്‌ മാറുകയായിരുന്നു. അതുകൊണ്ട്‌ തന്നെ ഇതാദ്യമായാണ്‌ മേരി 51 കിലോഗ്രാം ഇനത്തില്‍ മാത്സരിക്കുന്നത്‌. ഭക്ഷണത്തിന്റെ അളവ്‌ കൂട്ടി ശരാര ഭാരം വര്‍ദ്ധിപ്പിക്കാനുള്ള ശ്രമം ഒരു പരാജയമായിരുന്നു എന്നാണ്‌ റിപ്പോര്‍ട്ട്‌.

11-6 എന്ന സ്‌കോറില്‍ വ്യക്തമായ മുന്‍ത്തൂക്കത്തോടെ തന്നെയാണ്‌ നിക്കോള മേരിയെ ഇടിച്ചു തകര്‍ത്തത്‌. സ്വന്തം നാട്ടില്‍, നാട്ടുകാരുടെ സര്‍വ്വ പിന്തുണയോടും കൂടി മേരിക്കെതിരെ ഇടിക്കൂട്ടിലെത്തിയ ലോക രണ്ടാം നമ്പര്‍ താരം നിക്കോളയ്‌ക്ക്‌ മാനസികമായും വ്യക്തമായ മുന്‍ത്തൂക്കം ഉണ്ടായിരുന്നു.

പ്രധാനമന്ത്രി ഡേവിഡ്‌ കാമറൂണ്‍ മുന്‍നിരയില്‍ തന്നെയിരുന്ന്‌ നിക്കോളയ്‌ക്ക്‌ ആവേശം നല്‍കി.

Story first published: Thursday, August 9, 2012, 9:58 [IST]
Other articles published on Aug 9, 2012
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+