വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രതീക്ഷയുയര്‍ത്തി മേരി കോം സെമിയില്‍

By Shabnam Aarif
MC Mary Kom
ലണ്ടന്‍: ഇന്ത്യയുടെ എംസി മേരി കോം സെമി ഫൈനല്‍ റൗണ്ടിലേക്ക്‌ പ്രവേശിച്ചു. ട്യുണീഷ്യയുടെ മറോവ റഹാലിയെ ക്വാര്‍ട്ടറില്‍ അനായാസം പരാജയപ്പെടുത്തിയാണ്‌ മേരി കോം സെമി ഫൈനലിലേക്ക്‌ കടന്ന്‌ ഇന്ത്യയുടെ ഒളിംപിക്‌സ്‌ മെഡല്‍ പ്രതീക്ഷയ്‌ക്ക്‌ ആക്കം കൂട്ടിയിരിക്കുന്നത്‌. 51 കിലോ ഗ്രാം ബോക്‌സിങ്ങിലാണ്‌ മേരി സെമി ഫൈനലില്‍ എത്തിയിരിക്കുന്നത്‌.

അഞ്ച്‌ തവണ ലോക ചാമ്പ്യനായി ഇന്ത്യയുടെ അഭിമാന താരമായി മാറിയ മേരി കോം ലണ്ടന്‍ ഒളിംപിക്‌സ്‌ 2012ലും ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തും എന്നതിന്‌ സാധ്യത വര്‍ദ്ധിച്ചിരിക്കുകയാണ്‌ ഈ സെമി ഫൈനല്‍ പ്രവേശത്തോടെ. 15-6 എന്ന സ്‌കോറിലാണ്‌ മേരി കോം ക്വാര്‍ട്ടറില്‍ വിജയിച്ചിരിക്കുന്നത്‌.

ഓളിംപിക്‌സില്‍ ഇതാദ്യമായാണ്‌ വനിതകളുടെ ബോക്‌സിങ്‌ ഒരു മത്സരയിനം ആകുന്നത്‌. പ്രീ ക്വാര്‍ട്ടറില്‍ പോളണ്ടിന്റെ കരോലിന മിച്ചല്‍സൂക്കിനെ 19-14ന്‌ തളച്ചാണ്‌ മേരി ക്വാര്‍ട്ടറില്‍ എത്തിയിരുന്നത്‌. മേരിയുടെ ഇരട്ടക്കുട്ടികളുടെ അഞ്ചാം ജന്മദിനമായ ആഗസ്‌ത്‌ 5നായിരുന്നു അവരുടെ ക്വാര്‍ട്ടര്‍ പ്രവേശം. അതുകൊണ്ട്‌ തന്നെ ആ വിജയത്തിന്‌ ഇരട്ടി മധുരവും ഉണ്ടായിരുന്നു.

സെമിയിലും, പിന്നീട്‌ ഫൈനലിലും വിജയിച്ച്‌ മേരി കോം ഇന്ത്യയ്‌ക്ക്‌ ലണ്ടന്‍ ഒളിംപിക്‌സില്‍ ഒരു സ്വര്‍ണ്ണ മെഡല്‍ സമ്മാനിക്കും എന്നു തന്നെ നമുക്ക്‌ പ്രത്യാശിക്കാം.

Story first published: Monday, August 6, 2012, 19:10 [IST]
Other articles published on Aug 6, 2012
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X