Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇരട്ടക്കുട്ടികളുടെ പിറന്നാളില്‍ ഇരട്ടി മധുരം

MC Mary Kom and her Twins
ലണ്ടന്‍: 51 കിലോഗ്രാം ബോക്‌സിങ്ങില്‍ ഇന്ത്യയുടെ ഉറച്ച ഒളിംപിക്‌സ്‌ മെഡല്‍ പ്രതീക്ഷയായ എംസി മേരി കോം ക്വാര്‍ട്ടര്‍ റൗണ്ടില്‍ കടന്നു. ഒളിംപിക്‌സില്‍ ക്വാര്‍ട്ടര്‍ റൗണ്ടിലെത്തിയ ആഗസ്‌ത്‌ 5 മേരി കോമിന്റെ ജീവിതത്തില്‍ ഏറെ പ്രത്യേകതകള്‍ ഉള്ള ഒരു ദിവസം കൂടിയായിരുന്നു. മേരി കോം എന്ന ബോക്‌സറേക്കാള്‍, മേരിയിലെ അമ്മയ്‌ക്ക്‌ ഞായറാഴ്‌ച വിജയിച്ചേ മതിയായിരുന്നുള്ളൂ. കാരണം മേരിയുടെ ഇരട്ടക്കുട്ടികളുടെ അഞ്ചാം ജന്മദിനം ആയിരുന്നു ആഗസ്‌ത്‌ അഞ്ച്‌.

അതുകൊണ്ട്‌ തന്നെ മേരിയെ സംബന്ധിച്ചിടത്തോളം ആഗസ്‌ത്‌ അഞ്ച്‌ ഇരട്ടി മധുരത്തിന്റെ ദിവസം ആയിരുന്നു. പോളണ്ട്‌ താരം കരോലിന മിച്ചല്‍സൂക്കിനെ ഇടിച്ചു തകര്‍ത്താണ്‌ മേരി കോം ക്വാര്‍ട്ടര്‍ പ്രവേശനം നടത്തിയിരിക്കുന്നത്‌. ലോക അഞ്ചാം നമ്പര്‍ താരമാണ്‌ മിച്ചല്‍സൂക്ക്‌. 19-14 ആണ്‌ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തിന്റെ സ്‌കോര്‍. മണിപ്പൂര്‍ സ്വദേശിയായ മേരി കോം അഞ്ച്‌ തവണ ലോക ചാമ്പ്യനായിട്ടുണ്ട്‌.

ക്വാര്‍ട്ടര്‍ റൗണ്ടില്‍ കൂടി മേരി കോം ജയിച്ചാല്‍ വെങ്കലം എങ്കിലും ഇന്ത്യയ്‌ക്ക്‌ ഉറപ്പിക്കാം. ട്യുണീഷ്യയുടെ മറോവ റഹാലിയെയാണ്‌ ക്വാര്‍ട്ടറില്‍ മേരി നേരിടുക. തിങ്കളാഴ്‌ച ഇന്ത്യന്‍ സമയം വൈകീട്ട്‌ അഞ്ച്‌ മണിക്കാണ്‌ മേരിയുടെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം നടക്കുക. ഡിഡി സ്‌പോര്‍ട്‌സിലും, ഇഎസ്‌പിഎന്നിലും മത്സരം തത്സമയം കാണാം.

പ്രീ ക്വാര്‍ട്ടറില്‍ മേരി ആഞ്ഞു ശ്രമിച്ചെങ്കിലും മിച്ചല്‍ സൂക്കിന്‌ മേരിയെ സമനിലയില്‍ തളയ്‌ക്കാന്‍ കഴിഞ്ഞു. ഇത്‌ ഇന്ത്യന്‍ മെഡല്‍ പ്രതീക്ഷയെ സമ്മര്‍ദ്ദത്തിലാക്കിയെങ്കിലും പിന്നീടുള്ള റൗണ്ടുകളിലെല്ലാം മേരി ഇടിച്ചു കയറുക തന്നെ ചെയ്‌തു.

Story first published: Monday, August 6, 2012, 12:18 [IST]
Other articles published on Aug 6, 2012
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+