Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മെഡലില്ലെങ്കിലും ഇര്‍ഫാന്റെ നടത്തം വെറുതെയായില്ല

KT Irfan
ലണ്ടന്‍: ഇന്ത്യയുടെ, മലപ്പുറത്തുകാരന്‍ കെടി ഇര്‍ഫാന്‍ ലണ്ടനില്‍ നടക്കാനിറങ്ങിയത്‌ വെറുതെയായില്ല. മെഡല്‍ കിട്ടിയില്ല എന്ന നഷ്ടം ബാക്കി നില്‍ക്കുമ്പോഴും നടത്തത്തില്‍ ദേശീയ റെക്കോര്‍ഡിട്ടതിന്റെ ആഹ്ലാദം ഇര്‍ഫാന്‌ സ്വന്തം.

ഒളിംപിക്‌സില്‍ 20 കിലോമീറ്റര്‍ നടത്തത്തില്‍ പത്താമതായാണ്‌ ഇര്‍ഫാന്‌ ഫിനിഷ്‌ ചെയ്യാന്‍ കഴിഞ്ഞത്‌. എന്നാല്‍ നടത്തത്തില്‍ പുതിയ ദേശീയ റെക്കോര്‍ഡിടാന്‍ ഈ പത്താം സ്ഥാനം കൊണ്ട്‌ ഇര്‍ഫാന്‌ കഴിഞ്ഞു.

ഒരു മണിക്കൂര്‍ 20 മിനിറ്റ്‌ 21 സെക്കന്റ്‌ സമയം കൊണ്ടാണ്‌ ഇര്‍ഫാന്‍ 20 കിലോ മീറ്റര്‍ നടത്തം ഫിനിഷ്‌ ചെയ്‌തത്‌. നേരത്തെ ഗുര്‍മീത്‌ സിങ്ങിന്റെ പേരിലുണ്ടായിരുന്ന ദേശീയ റെക്കോര്‍ഡാണ്‌ ഇര്‍ഫാന്‍ ലണ്ടനില്‍ മറികടന്നിരിക്കുന്നത്‌.

56 പേര്‍ പങ്കെടത്ത മത്സരത്തില്‍ ചൈനയുടെ ചെന്‍ ഡിങ്‌ ആണ്‌ ഒന്നാം സ്ഥാനത്ത്‌ നടന്നെത്തി സ്വര്‍ണ്ണ മെഡല്‍ നേടിയത്‌. ഇര്‍ഫാനു പുറമെ മത്സരത്തില്‍ പങ്കെടുത്ത ഇന്ത്യന്‍ താരങ്ങളായ ഗുര്‍മീത്‌ സിങ്‌ മുപ്പത്തി മൂന്നാം സ്ഥാനത്തും ബല്‍ജീന്ദര്‍ സിങ്‌ നാല്‍പത്തി മൂന്നാം സ്ഥാനത്തുമാണ്‌ ഫിനിഷ്‌ ചെയ്‌തത്‌.

Story first published: Sunday, August 5, 2012, 12:18 [IST]
Other articles published on Aug 5, 2012
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+