അജ്ഞാത യുവതി:ഒളിംപിക്‌സ് കമ്മറ്റിക്ക് ഖേദം

സംഭവത്തില്‍ ആശങ്ക വേണ്ട എന്ന് കഴിഞ്ഞ ദിവസം ഒളിംപിക് സംഘാടക സമിതി ചെയര്‍മാന്‍ സെബാസ്റ്റ്യന്‍ കോ നേരത്തെ തന്നെ അറിയിച്ചിരുന്നു. രാജ്യത്തിന് നാണക്കേടുണ്ടാക്കിയ സംഭവത്തില്‍ ഇന്ത്യക്കുള്ള രോഷം കത്ത് മുഖാന്തിരം ഒളിംപിക്‌സ് സംഘാടക സമിതിയെ അറിയിച്ചിരുന്നു. ഇതിനുള്ള മറുപടി കത്തിലാണ് സംഘാടക സമിതി ഇന്ത്യന്‍ സംഘത്തോട് ഖേദം പ്രകടിപ്പിച്ചത്.
മാര്‍ച്ച് പാസ്റ്റില്‍ ഇന്ത്യന്‍ സംഘത്തിനൊപ്പം, ഇന്ത്യന്‍ പതാകയേന്തിയ ഗുസ്‌തി താരം സുശില്‍ കുമാറിന്റെ വലതു വശത്തായാണ് സംഘത്തില്‍ നുഴഞ്ഞു കയറിയ യുവതി നടന്നത്. സംഘാംഗങ്ങളെല്ലാം മഞ്ഞ നിറത്തിലുള്ള വസ്‌ത്രങ്ങളിലായിരുന്നു. കൂട്ടത്തില്‍ കടും ചുവപ്പും നീലയും വസ്‌ത്രങ്ങളണിഞ്ഞെത്തിയ ഈ യുവതി ഏവരുടെയും ശ്രദ്ധയാകര്‍ഷിച്ചിരുന്നു.
ഈ അജ്ഞാത യുവതി ആരാണെന്ന അന്വേഷണത്തിനൊടുവിലാണ് ഇവര്‍ ബാംഗ്ലൂര്‍ സ്വദേശി മധുര ഹണി ആണ് എന്ന് അറിഞ്ഞത്. ഒളിംപിക്‌സ് ഉദ്‌ഘാടന ചടങ്ങിന്റെ വളണ്ടിയര്‍ ആയിരുന്നു ഈ യുവതി. യുവതിയുടെ അക്രഡിറ്റേഷന്‍ കാര്‍ഡ് റദ്ദാക്കിയിട്ടുണ്ട് എന്നും ഒളിംപിക്‌സ് സംഘാടന സമിതിയുടെ കത്തില്‍ പറയുന്നുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications