For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബോക്‌സിങ്‌:വികാസിനെ അയോഗ്യനാക്കി

By Shabnam Aarif
Vikas Krishna
ലണ്ടന്‍: ഒളിംപിക്‌സില്‍ 69 കിലോ ബോക്‌സിങ്ങില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ച ഇന്ത്യന്‍ താരം വികാസ്‌ കൃഷ്‌ണനെ രാജ്യാന്തര ബോക്‌സിങ്‌ അസോസിയേഷന്‍ അയോഗ്യനാക്കി. മത്സരത്തില്‍ വികാസിന്റെ എതിരാളിയായിരുന്ന അമേരിക്കയുടെ എറോള്‍ സ്‌പെന്‍സിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ്‌ അസോസിയേഷന്റെ നടപടി.

വികാസ്‌ ക്‌ൃഷ്‌ണന്‍ അയോഗ്യനാക്കപ്പെട്ടതോടെ എറോള്‍ സ്‌പെന്‍സ്‌ ക്വാര്‍ട്ടര്‍ റൗണ്ടില്‍ പ്രവേശിച്ചിരിക്കുകയാണ്‌. ശനിയാഴ്‌ച പുലര്‍ച്ചെ നടന്ന മത്സരത്തില്‍ 13-11ന്‌ വികാസ്‌ വിജയിച്ചു എന്നാണ്‌ റഫറി പ്രഖ്യാപിച്ചിരുന്നത്‌.

എന്നാല്‍ സ്‌പെന്‍സിന്റെ പരാതി പരിഗണിച്ച അസോസിയേഷന്‍ 15-13ന്‌ സ്‌പെന്‍സ്‌ വിജയിച്ചായി പിന്നീട്‌ പ്രഖ്യാപിക്കുയായിരുന്നു. മൂന്നാം റൗണ്ടില്‍ മാത്രം വികാസ്‌ 9 ഫൗളുകള്‍ ചെയ്‌തിരുന്നു എന്നും റഫറി ഒന്നു മാത്രമേ ശ്രദ്ധിച്ചിരുന്നുള്ളൂ എന്നും കാണിച്ചായിരുന്നു സ്‌പെന്‍സ്‌ പരാതി നല്‍കിയിരുന്നത്‌.

പരാതിയെ തുടര്‍ന്ന്‌ മത്സരത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച ജൂറി പരാതിയില്‍ കവമ്പുണ്ടെന്നു കണ്ടതിനെ തുടര്‍ന്ന്‌ വികാസിനെ അയോഗ്യനാക്കുകയായിരുന്നു.

എന്നാല്‍ വികാസ്‌ കൃഷ്‌ണനെ പുറത്താക്കിയതിനെതിരെ പരാതി നല്‍കാനാണ്‌ ഇന്ത്യയുടെ തീരുമാനം.

Story first published: Saturday, August 4, 2012, 12:16 [IST]
Other articles published on Aug 4, 2012
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+