Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബോക്‌സിങ്‌:ഇന്ത്യയുടെ അപ്പീല്‍ തള്ളി

Vikas Krishna
ലണ്ടന്‍: ബോക്‌സിങ്‌ പ്രീക്വാര്‍ട്ടറിലെ വിജയിയായി പ്രഖ്യാപിക്കപ്പെട്ട ശേഷം അയോഗ്യനാക്കിയ ഇന്ത്യന്‍ താരം വികാസ്‌ കൃഷ്‌ണന്റെ ലണ്ടന്‍ പ്രതീക്ഷകള്‍ക്ക്‌ പൂര്‍ണ്ണ വിരാമമമായി. വികാസിനെ അയോഗ്യനായി പ്രഖ്യാപിച്ച തീരുമാനം പുനപരിശോധിക്കണം എന്നാവശ്യപ്പെട്ട്‌ ഇന്ത്യ കായിക തര്‍ക്ക പരിഹാര കോടതിയില്‍ സമര്‍പ്പിച്ചിരുന്ന ഹര്‍ജി കോടതി നിരാകരിച്ചു.

വികാസ്‌ കൃഷ്‌ണനെ വിജയിയായി പ്രഖ്യാപിച്ച റഫറിയുടെ തീരുമാനത്തിനെതിരെ പ്രീക്വാര്‍ട്ടറില്‍ വികാസിന്റെ എതിരാളിയായിരുന്ന അമേരിക്കന്‍ താരം പരാതി നല്‍കിയതിനെ തുടര്‍ന്ന്‌ തീരുമാനം ജൂറി പുനപരിശോധിക്കുകയായിരുന്നു. മത്സരത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ കണ്ട്‌ അമേരിക്കന്‍ താരത്തിന്റെ പരാതിയില്‍ കയമ്പുണ്ടെന്ന്‌ കണ്ടെത്തിയ ജൂറി വികാസിനെ അയോഗ്യനായി പ്രഖ്യാപിക്കുകയായിരുന്നു.

തീരുമാനം പരിശോധിച്ച ജൂറിയുടെ തീരുമാനം അന്തിമമാണ്‌. അത്‌ ചോദ്യം ചെയ്യാനുള്ള അവകാശം താരങ്ങള്‍ക്കോ, അധികൃതര്‍ക്കോ അധികാരമില്ല. ഇന്ത്യയുടെ അപ്പീല്‍ തള്ളിക്കൊണ്ട്‌ കായിക തര്‍ക്ക പരിഹാര കോടതി വ്യക്തമാക്കി.

കോടതിയുടെ തീരുമാനം അംഗീകരിക്കുന്നു എന്നും ഇക്കാര്യത്തില്‍ ഇനി ഇന്ത്യയുടെ ഭാഗത്തു നിന്നും യാതൊരു നീക്കവും ഉണ്ടാവുകയില്ല എന്നും ഇന്ത്യന്‍ ഒളിംപിക്‌സ്‌ സംഘത്തലവന്‍ മുരളീധര രാജ അറിയിച്ചു.

പുരുഷ വിഭാഗം അറുപത്തി ഒന്‍പത്‌ കിലോ ഗ്രാം ബോക്‌സിങ്‌ മത്സരത്തിന്റെ പ്രീ ക്വാര്‍ട്ടര്‍ റൗണ്ടിന്റെ ഫലപ്രഖ്യാപനം ആണ്‌ വിവാദങ്ങള്‍ക്കും പരാതികള്‍ക്കും വഴിവെച്ചത്‌.

Story first published: Tuesday, August 7, 2012, 10:16 [IST]
Other articles published on Aug 7, 2012
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+