ബോള്‍ട്ട്, യൊഹാന്‍ ബ്ലേക്ക്, നെസ്റ്റ കാര്‍ട്ടര്‍, മൈക്കല്‍ ഫ്രാട്ടര് സഖ്യമാണ് ജമൈക്കക്കു വേണ്ടി റിലേയില്‍ സ്വര്‍ണ്ണം നേടിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ദക്ഷിണ കൊറിയയില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇതേ സഖ്യം കുറിച്ച 37.04 എന്ന റെക്കോര്‍ഡാണ് ലണ്ടന്‍ ഒളിംപിക്സില്‍ ഇവര്‍ 36.84 ആയി തിരുത്തി കുറിച്ചിരിക്കുന്നത്.
റിലേയിലും കൂടി സ്വണ്ണം നേടിയതോടെ ബോള്‍ട്ടിന് തുടര്‍ച്ചയായ രണ്ടാം ഒളിംപിക്സിലും ട്രിപ്പിള്‍ സ്വര്‍ണ്ണ മെഡല്‍ നേട്ടം. 2008ല്‍ നടന്ന ബീജിങ് ഒളിംപിക്സിലും ബോള്‍ട്ട് മൂന്ന് സ്വര്‍ണ്ണ മെഡലുകള്‍ നേടിയിരുന്നു. ഇത്തവണ റിലേക്കു പുറമെ 100 മീറ്റര്‍, 200 മീറ്റര്‍ എന്നിവയിലാണ് ബോള്‍ട്ട് സ്വര്‍ണ്ണം നേടിയിരിക്കുന്നത്.