വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഐബിഎല്ലില്‍ മുംബൈ മുന്നോട്ട്

By Soorya Chandran

മുംബൈ: ഇന്ത്യന്‍ ബാഡ്മിന്റണ്‍ ലീഗില്‍ മുംബൈ മാസ്‌റ്റേഴ്‌സ് വിജയക്കുതിപ്പില്‍.ലോക ഒന്നാം നമ്പര്‍ താരമായ മലേഷ്യയുടെ ലീ ചോങ് വീ തന്റെ ആദ്യ ഐബിഎല്‍ മത്സരത്തില്‍ ക്രിഷ് ഡല്‍ഹി സ്മാഷേഴ്‌സിന്റെ ല്യൂ ഡാരെനെ പരാജയപ്പെടുത്തി വിജയത്തുടക്കമിട്ടു. 2013 ആഗസ്റ്റ് 20 ന് നടന്ന മത്സരങ്ങളില്‍ അഞ്ചില്‍ നാലും ജയിച്ച് മുംബൈ ടീം കരുത്ത് കാട്ടി. ഇതുവരെ 11 പോയന്റ് നേടിയ മുംബൈ മാസ്‌റ്റേഴ്‌സ് ആണ് ടൂര്‍ണമെന്റില്‍ ഒന്നാമത്.

മുംബൈയിലെ എന്‍എസ്സിഐ സ്‌റ്റേഡിയത്തില്‍ നടന്ന ലീ ചോങ് വീയുടെ മത്സരം കാണാന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും എത്തിയിരുന്നു. 14-ാം റാങ്ക് കാരനായ ല്യൂ ഡാരെനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ലീ തോല്‍പിച്ചത്. ആദ്യ സെറ്റ് അനായാസം നേടിയ ലീ പക്ഷേ രണ്ടാം സെറ്റില്‍ ഡാരെന് മുന്നില്‍ ശരിക്കും വിയര്‍ത്തു. ഒരു ഘട്ടത്തില്‍ ഡാരെന്‍ ലീഡ് നേടുകയും ചെയ്തു. എങ്കിലും അവസാന പോരാട്ടത്തില്‍ ലോക ഒന്നാം നമ്പര്‍ താരം തന്നെ വിജയിച്ചു. സ്‌കോര്‍: 21-12, 21-17.

Lee and Sachin

വനിതാ സിംഗിള്‍സിലും വിജയം മുംബൈക്കൊപ്പം ആയിരുന്നു. മുന്‍ ലോക ഒന്നാം നമ്പര്‍ താരം ടിന്‍ ബൗണ്‍ ഡല്‍ഹിയുടെ അരുന്ധതി പാന്തവാനെയെ അനായാസം കീഴടക്കി. സ്‌കോര്‍: 21-11, 21-13. എന്നാല്‍ പുരുഷ ഡബിള്‍സില്‍ ഡല്‍ഹി സ്മാഷേഴ്‌സിന്റെ മടങ്ങിവരവാണ് കണ്ടത്. കൂ കീറ്റ്-ടാന്‍ ബൂബ് സഖ്യം മുംബൈയുടെ സുമിത് റെഡ്ഡി-മനു അട്രി സഖ്യത്തെ നിലം പരിശാക്കി. ആദ്യ സെറ്റ് നെടിയ മുംബൈ ടീമിന് രണ്ടും മൂന്നും സെറ്റുകള്‍ നഷ്ടപ്പെടുകയായിരുന്നു. സ്‌കോര്‍:14-21,21-15, 11-7

തുടര്‍ന്ന് നടന്ന സായ് പ്രണീത് -മാര്‍ക് സ്വീബ്ലര്‍ മത്സരരത്തില്‍ വിജയം വീണ്ടും മുംബൈയോടൊപ്പം ചേര്‍ന്നു. ഡല്‍ഹിയുടെ പ്രണീത് മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും മുംബൈ സ്മാഷേഴ്‌സിന് വേണ്ടി മാര്‍ക് സ്വീബ്ലര്‍ വിജയം കൈപ്പിടിയില്‍ ഒതുക്കി.

ഒടുവില്‍ നടന്ന മിക്‌സഡ് ഡബിള്‍സിലും മുംബൈ വിജയം നേടിയതോടെ ഡല്‍ഹിയുടെ പരാജയം 4-1 എന്ന സ്‌കോറിനായി. മിക്‌സഡ് ഡബിള്‍സില്‍ മുംബൈക്ക് വേണ്ടി ഇറങ്ങിയത് പുരുഷ വിഭാഗത്തിലെ ലോക ഒന്നാം നമ്പര്‍ താരം ലീ ചോങ് വീയും വനിത വിഭാഗം മുന്‍ ഒന്നാം നമ്പര്‍ ആയിരുന്ന ടിന്‍ ബൗണും ആയിരുന്നു. ദില്ലിയുടെ വി ദിജു-പ്രജക്ത സാവന്ത് സഖ്യത്തെ 21-18, 15-21,11-5 എന്ന സ്‌കോറിനാണ് മുംബൈ സ്മാഷേഴ്‌സ് തോല്‍പിച്ചത്.

Story first published: Wednesday, August 21, 2013, 9:48 [IST]
Other articles published on Aug 21, 2013
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X