Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ് ടിക്കറ്റ്: ബാംഗ്ലൂരില്‍ ലാത്തിചാര്‍ജ്ജ്

ബാംഗ്ലൂര്‍: ഞായറാഴ്ച നടക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിനുള്ള ടിക്കറ്റ് വാങ്ങാനെത്തിയ ആരാധകര്‍ക്ക് നേരെ പൊലീസ് ലാത്തിചാര്‍ജ്ജ്.

നാല്‍പതിനായിരം പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ചിന്നസ്വാമി സ്റ്റേഡിയത്തില്‍ പൊതുജനങ്ങള്‍ക്കായി 8000 ടിക്കറ്റുകളാണ് കൗണ്ടറുകള്‍ വഴി വിറ്റഴിയ്ക്കുന്നത്. ടിക്കറ്റിന് വേണ്ടി നൂറുകണക്കിന് ആരാധകര്‍ സ്റ്റേഡിയത്തിലെത്തിയിരുന്നു. ആരാധകരുടെ തിരക്ക നിയന്ത്രണാതീതമായപ്പോഴാണ് പൊലീസ് ലാത്തി വീശിയത്.

സ്റ്റേഡിയം കൗണ്ടറുകള്‍ വഴിയുള്ള ലോകകപ്പിന്റെ ടിക്കറ്റ് വിതരണം അവതാളത്തിലാണെന്ന് നേരത്തെ പരാതി ഉയര്‍ന്നിരുന്നു. ഇത് സംബന്ധിച്ച് ഐസിസി ലോകകപ്പ് സംഘാടക കമ്മിറ്റി ചെയര്‍മാന്‍
ശരദ് പവാറിനയച്ച കത്തില്‍ രൂക്ഷവിമര്‍ശനങ്ങളാണ് ഉണ്ടായിരുന്നത്. കൗണ്ടറിലൂടെയുള്ള ടിക്കറ്റ് വില്‍പന പ്രശ്‌നങ്ങള്‍ സൃഷ്ടിയ്ക്കുന്നുണ്ടെന്നും ഐസിസി ശരദ് പവാറിനയച്ച കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഓണ്‍ലൈനിലൂടെ മാസങ്ങള്‍ക്ക് മുമ്പെ അഡ്വാന്‍സായി ടിക്കറ്റ് വാങ്ങിയവര്‍ക്ക് ഇപ്പോഴാണ് അത് വിതരണം ചെയ്യുന്നതെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. ലോകകപ്പ് ഫൈനലിന്റെ ടിക്കറ്റിന്റെ ഓണ്‍ലൈന്‍ വില്‍പനയ്ക്കായി സജ്ജീകരിച്ച വെബ്‌സൈറ്റ് തകര്‍ന്നത് ഏറെ വിമര്‍ശനത്തിനിടയാക്കിയിരുന്നു.

Story first published: Wednesday, December 7, 2011, 14:40 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+