ലോകകപ്പ് നടക്കുമ്പോള്‍ ലങ്കക്കാര്‍ അലക്കരുത്

ലോകകപ്പ് മത്സരങ്ങള്‍ നടക്കുന്ന ദിവസങ്ങളില്‍ വേദികള്‍ക്കരികെ തുണി അലക്കാന്‍ പാടില്ല. ഈ വിചിത്ര നിയമം എന്തിനെന്നല്ലേ, മത്സരങ്ങള്‍ നടക്കുമ്പോള്‍ ലോകശ്രദ്ധ ലങ്കയിലേയ്ക്ക് തിരിയുന്നത് സ്വഭാവികം. അക്കാലത്ത് ലോകകപ്പ് വേദികള്‍ക്കു സമീപം തുണികള്‍ അലക്കി ഉണങ്ങാനിട്ടാല്‍ അത് ഗ്ലാമര്‍ കുറയ്ക്കുമെന്ന തോന്നലിലാണ് കൊളംബോം സിറ്റി അധികൃതര്‍ ഉത്തരവ് പുറത്തിറക്കിയത്.
ഏഴു ലോകകപ്പ് മത്സരങ്ങള്‍ നടക്കുന്ന കൊളംബോയിലെ ആര്‍. പ്രേമദാസ സ്റ്റേഡിയത്തിനു സമീപം താമസിക്കുന്നവര്‍ താരതമ്യേന വരുമാനം കുറഞ്ഞവരാണ്. ശ്രീലങ്കയുടെ മൂന്നു മത്സരങ്ങളും ഒരു സെമി ഫൈനലും നടക്കാനിരിക്കുന്ന സ്റ്റേഡിയത്തിനു സമീപം തുണികള്‍ അലക്കി വിരിച്ചിട്ടാല്‍ അത് രാജ്യത്തെ അപഹാസ്യമാക്കുമോയെന്നാണ് അധികൃതരുടെ പേടി.
ലോകകപ്പ് വേദികള്‍ തകര്‍പ്പനാക്കാന്‍ ശ്രീലങ്ക 80 ലക്ഷം യുഎസ് ഡോളറാണ് പൊടിക്കുന്നത്. രാജ്യത്തിന്റെ നട്ടെല്ലൊടിച്ച ആഭ്യന്തരയുദ്ധം അടിച്ചമര്‍ത്തിയ ശേഷം ലങ്ക ആദ്യമായാണ് ലോകകപ്പിന് ആതിഥ്വം വഹിയ്ക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications