ബാംഗ്ലൂര്‍: ഇന്ത്യയ്ക്കെതിരായ ടെസ്റ് പരമ്പരയില്‍ കളിക്കുന്ന ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം ബാംഗ്ലൂരിലെത്തി. കൊളംബോയില്‍ നിന്നും ചെന്നൈ വഴിയാണ് ടീം നവംബര്‍ 23 ബുധനാഴ്ച രാത്രി ബാംഗ്ലൂരിലെത്തിയത്.
ബോര്‍ഡ് പ്രസിഡന്റ് ഇലവനെതിരെ ശ്രീലങ്കയുടെ ത്രിദിന ടെസ്റ് കളിക്കും നവംബര്‍ 26ന് ആരംഭിക്കും. വേണുഗോപാല്‍റാവുവാണ് ബോര്‍ഡ് ഇലവനെ നയിക്കുന്നത്.
ഡിസംബര്‍ രണ്ടിന് ചെന്നൈയിലാണ് ആദ്യടെസ്റ് ആരംഭിക്കുന്നത്. ഏകദിന പരമ്പരയില്‍ 6-1ന് കനത്ത തോല്‍വി നേരിടേണ്ടി വന്ന ശ്രീലങ്കന്‍ ടീമിനെ നയിക്കുന്നത് മാര്‍വന്‍ അട്ടപ്പട്ടുവാണ്. ജയസൂര്യയെ ടെസ്റ് ടീമില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.