മെല്‍ബണ്‍: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് ആദ്യസ്വര്‍ണം. ഭാരദ്വോഹന വിഭാഗത്തില്‍ കുഞ്ചറാണിദേവിയാണ് സ്വര്‍ണം നേടിയത്.
ഭാരദ്വോഹനത്തില്‍ വനിതകളുടെ 48 കിലോഗ്രാം ഇനത്തിലാണ് ഇന്ത്യയുടെ ആദ്യ സ്വര്‍ണനേട്ടം. 166 കിലോഗ്രാം ഭാരം പൊക്കിയ കുഞ്ചറാണി ഗെയിംസ് റെക്കോഡ് സ്ഥാപിച്ചു.
കാനഡയുടെ മരിലു ഡോസോയിസ് വെള്ളിയും ആസ്ത്രേല്യയുടെ യുറിക യുറികോ ഇറിസ് യാമസകി വെങ്കലവും നേടി.