Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

തോമസ് മാഷിന് ദ്രോണാചാര്യ പുരസ്‌കാരം

KP Thomas
ദില്ലി: പ്രശസ്ത അത്‌ലറ്റിക് പരിശീലകന്‍ കെപി തോമസിന് ദ്രോണാചാര്യ പുരസ്‌കാരം. കേന്ദ്ര കായികമന്ത്രാലയം നിശ്ചയിച്ച പുരസ്‌കാര നിര്‍ണയസമിതിയുടെ ദില്ലിയില്‍ ചേര്‍ന്ന യോഗമാണ് ആജീവനാന്ത നേട്ടങ്ങള്‍ക്കുള്ള ആദരസൂചകമായി തോമസ് മാഷിന് ദ്രോണാചാര്യ നല്‍കാന്‍ തീരുമാനിച്ചത്. കൂടുതല്‍ പ്രചേദനമാകുന്നതാണ് പുരസ്‌കാരലബ്ധിയെന്ന് തോമസ് മാഷ് പറഞ്ഞു.

ഷൈനി വില്‍സണ്‍, അഞ്ജു ബോബി ജോര്‍ജ്, ജോസഫ് എബ്രഹാം, ജിന്‍സി ഫിലിപ് തുടങ്ങിയ അന്താരാഷ്ട്ര താരങ്ങളുടെ പരിശീലകനായ തോമസ് മാഷ് കോരത്തോട് സികെ എച്ച്എസ്എസ് സ്‌കൂളിനെ 16 തവണ സംസ്ഥാന ചാപ്യന്മാരാക്കിയിട്ടുണ്ട്. 1979 മുതല്‍ 1999 വരെ കോരുത്തോട് സികെഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ കായികാദ്ധ്യാപകനായിരുന്ന തോമസ് മാഷ് 2005 വരെ അനൗദ്യോഗിക പരിശീലകനായും തുടര്‍ന്നു.

നിലവില്‍ ഇടുക്കി വണ്ണപ്പുറം എസ്എന്‍എംവിഎച്ച്എസ്സ്എസ്സിലെ കായികപരിശീലകനാണ്. നാലു പതിറ്റാണ്ടായി ഇന്ത്യന്‍ കായിക രംഗത്ത് പ്രവര്‍ത്തിക്കുന്ന തോമസ് മാഷ് ഇപ്പോഴും സജീവമാണ്. തോമസ് മാഷ് കൂടാതെ പൂര്‍ണിമാ മഹാതോ, മഹാവീര്‍ സിംഗ്, രാജ് സിംഗ്, മെഹര്‍ സിംഗ് തുടങ്ങിയ അഞ്ച് പേര്‍ക്കും ദ്രോണാചാര്യ പുരസ്‌കാരം ലഭിച്ചു.

Story first published: Thursday, August 8, 2013, 17:38 [IST]
Other articles published on Aug 8, 2013
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+