
കേരള ക്രിക്കറ്റ് അസോസിയേഷനു സ്‌റ്റേഡിയം ഇല്ലാത്തതും ഉയര്‍ന്ന വിനോദ നികുതിയും കാരണം ഹോംഗ്രൗണ്ട് അഹമ്മദാബാദിലേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ടു ടീം ഉടമകള്‍ ബിസിസിഐക്കു കത്തയച്ചിരുന്നു.
കൊച്ചിയില്‍ നില്‍ക്കണമെന്ന് തന്നെയാണ് ടീമിന്റെ താത്പര്യം. എന്നാല്‍ നികുതിയില്‍ ഇളവു വേണം. പേരും ലോഗോയുമൊക്കെ മാറ്റം വരുത്താം. പല ടീമുകളും അങ്ങനെ ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളം സ്ഥിരം വേദിയാക്കിയാല്‍ ഇതിനു തയാറാണ്. സൗരവ് ഗംഗുലിയെ ടീമിലെടുക്കാന്‍ പരമാവധി ശ്രമിച്ചിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
വിനോദനികുതിയില്‍ ഇളവ് നേടാനുള്ള തന്ത്രമായാണ് കൊച്ചി വിടുമെന്ന ഭീഷണി വിലയിരുത്തപ്പെടുന്നത്. പേരില്‍ തന്നെ കൊച്ചിയെ ഒഴിവാക്കിയത് വന്‍ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. തുടര്‍ന്നാണ് ടീം ലോഗോയില്‍ കേരള എന്ന് ഉള്‍പ്പെടുത്തിയത്.