
കൊച്ചി ടീമിന്റെ ഹോം മല്‍സരങ്ങള്‍ കലൂര്‍ സ്‌റ്റേഡിയത്തില്‍ തന്നെ നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങാന്‍ ടീം അധികൃതരോട് കൗണ്‍സില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഗ്രൗണ്ടിന്റെ അപര്യാപ്തത ചൂണ്ടികാട്ടി ഹോം ഗ്രൌണ്ട് മാറ്റണമെന്ന് ടീം നേരത്തെ ഗവേണിങ് കൌണ്‍സിലിനോട് അപേക്ഷിച്ചിരുന്നു.
എന്നാല്‍ കൗണ്‍സില്‍ ഇത് നിഷേധിക്കുകയായിരുന്നു. ഐപിഎല്‍ നാലാം സീസണില്‍ അഞ്ച് ഹോം മല്‍സരങ്ങളാണ് കൊച്ചിയില്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഏപ്രില്‍ 9നാണ് ആദ്യ മല്‍സരം.
ബുധനാഴ്ച ഉച്ചയ്ക്ക് ഐപിഎല്‍ ടെക്‌നിക്കല്‍ കമ്മിറ്റി അംഗങ്ങള്‍ സ്‌റ്റേഡിയത്തില്‍ സന്ദര്‍ശനം നടത്തുന്നുണ്ട്. ഗ്രൌണ്ടിന്റെ നിലവാരവും ഒരുക്കങ്ങളും കമ്മിറ്റി വിലയിരുത്തും. കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാവും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.