കൊച്ചി: ഇംഗ്ലണ്ടിനെതിരായ നാലാം ഏകദിനത്തില്‍ ഇന്ത്യക്ക് ജയിക്കാന്‍ 238 റണ്‍സ് വേണം. റണ്ണൊഴുകുന്ന കൊച്ചി സ്റേഡിയത്തില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ ഇംഗ്ലീഷ് ബാറ്റ്സ്മാന്‍മാരെ വരിഞ്ഞുകെട്ടിയതോടെയാണ് താരമ്യേന കുറഞ്ഞ സ്കോറിന് ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് അവസാനിച്ചത്.
ടോസ് നേടിയ ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് 48.4 ഓവറില്‍ 237 റണ്‍സിന് ഓള്‍ഔട്ടായി. മൂന്നാമത്തെ ഓവറില്‍ തന്നെ ആദ്യവിക്കറ്റ് നഷ്ടപ്പെട്ട ഇംഗ്ലണ്ടിനു വേണ്ടി കെവിന്‍ പീറ്റേഴ്സണും (78) ജോണ്‍സും (48 നോട്ടൗട്ട്) മാത്രമാണ് കാര്യമായ ചെറുത്തുനില്പ് നടത്തിയത്.
ഇന്ത്യക്കു വേണ്ടി ഇര്‍ഫാന്‍ പഠാനും യുവരാജ് സിംഗും വീരേന്ദര്‍ സെവാഗും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഹര്‍ഭജന്‍സിംഗും അഗാര്‍കറും ശ്രീശാന്തും രൊമേഷ് പൊവാറും ഓരോ വിക്കറ്റെടുത്തു.