For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒടുവില്‍ കൊല്‍ക്കത്തയ്ക്ക് വിജയം

By Staff

സെഞ്ചൂറിയന്‍: ഒടുവില്‍ അതും സംഭവിച്ചു, രണ്ടാം ഐപിഎല്‍ സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനു വിജയം. സെമിയിലേക്ക് കുതിയ്ക്കുകയായിരുന്ന കരുത്തരായ ചെന്നൈ സൂപ്പര്‍ കിങ്സിനെ ഏഴു വിക്കറ്റിനാണ് ബോളിവുഡ് താരം ഷാരൂഖിന്റെ നൈറ്റ് റൈഡേഴ്സ് പരാജയപ്പെടുത്തിയത്. ഈ വിജയം കൊണ്ട് കൊല്‍ക്കത്തയ്ക്ക് ഗുണമൊന്നുമില്ലെങ്കിലും ചെന്നൈയുടെ സെമി സാധ്യതകളെ ഇത് ബാധിച്ചു കഴിഞ്ഞു.

തോല്ക്കാന്‍ വേണ്ടി എത്തിയവരെന്ന് വിശേഷിപ്പിക്കപ്പെട്ട കൊല്‍ക്കത്ത ആ ചീത്തപ്പേരൊന്നും കേള്‍പ്പിക്കാതെ മികച്ച പോരാട്ടമാണു ചെന്നൈക്കെതിരെ പുറത്തെടുത്തത്. ബാറ്റ്സ്മാന്‍മാര്‍ കളം നിറഞ്ഞാടിയ മത്സരത്തില്‍ ക്യാപ്റ്റന്‍ ബ്രന്‍ഡന്‍ മക്കല്ലം തന്നെയാണു നൈറ്റ് റൈഡേഴ്സ് വിജയത്തിന് അടിത്തറ പാകിയത്. ബ്രാഡ് ഹോഡ്ജ് ടീമിനെ വിജയതീരത്തെത്തിയ്ക്കുകയും ചെയ്തു.

189 ലക്ഷ്യവുമായ ഇറങ്ങിയ കൊല്‍ക്കത്ത തുടക്കം മുതലേ ആധിപത്യം നേടി. 48 പന്തില്‍ 11 ഫോറും മൂന്നു സിക്സറുമായി മക്കല്ലം 81 റണ്‍സ് സ്കോര്‍ ചെയ്തു. ഹോഡ്ജ് 44 പന്തില്‍ നാലു ഫോറും നാലു സിക്സുമായി 71 റണ്‍സെടുത്തു പുറത്താകാതെ നിന്നു. ഹോഡ്ജ് തന്നെയാണ് മാന്‍ ഒഫ് ദ മാച്ച്.

ടൂര്‍ണമെന്റില്‍ റണ്‍ വേട്ടയില്‍ മുന്നിട്ട് നില്ക്കുന്ന ഹെയ്ഡനില്ലാതെ ഇറങ്ങിയ ചെന്നൈ ടീം മുന്‍നിര ബാറ്റ്സ്മാന്‍മാരുടെ മികച്ച പ്രകടനത്തിന്‍റെ സഹായത്തോടെ 20 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സെടുത്തു. ഓപ്പണര്‍ പാര്‍ഥിവ് പട്ടേല്‍ (19 പന്തില്‍ 25), ജോര്‍ജ് ബെയ്ലി (26 പന്തില്‍ 30) എന്നിവര്‍ മികച്ച തുടക്കം നല്‍കി.

പിന്നീടെത്തിയ സുരേഷ് റെയ്നയും ധോണിയും കൂറ്റനടികളുമായി റണ്‍റേറ്റ് കുത്തനെ ഉയര്‍ത്തി. റെയ്ന 37 പന്തില്‍ മൂന്നു സിക്സറുകളുമായി 52 റണ്‍സെടുത്തു. 28 പന്തില്‍ നാലു സിക്സറുകളുമായി ധോണി 40 റണ്‍സുമായി പുറത്താകാതെ നിന്നു. അവസാന ഓവറുകളില്‍ മോര്‍ക്കല്‍ (10 പന്തില്‍ 21) കൂടി ആഞ്ഞടിച്ചതോടെ ചെന്നൈയ്ക്ക് മികച്ച സ്കോര്‍ ലഭിച്ചു.

നിര്‍ണായക മത്സരത്തില്‍ പരാജയപ്പെട്ട ചെന്നൈയ്ക്ക് സെമി കാണാന്‍ ഇനി കിങ്സ് ഇലവന്‍ പഞ്ചാബുമായുള്ള അവസാന മത്സരത്തിലെ ജയം അനിവാര്യമാണ്.

Story first published: Wednesday, December 7, 2011, 14:26 [IST]
Other articles published on Dec 7, 2011
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+