Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ക്ലിസ്റ്റേഴ്‌സ് അമേരിക്കന്‍ ഓപണിനില്ല

kim Clisters
വാഷിങ്ടണ്‍: നിലവിലുള്ള ചാംപ്യന്‍ കിം ക്ലിസ്റ്റേഴ്‌സ് യു.എസ് ഓപണ്‍ ടെന്നിസ് ടൂര്‍ണമെന്റില്‍ പങ്കെടുക്കില്ലെന്നറിയിച്ചു.

കിരീടം നിലനിര്‍ത്താനുള്ള പോരാട്ടത്തിനിറങ്ങാന്‍ എനിക്കാവില്ല. വയറിലെ മസിലുകള്‍ക്ക് പരിക്കുണ്ട്. രണ്ടാഴ്ച വിശ്രമമെടുത്തെങ്കിലും കാര്യമായ പുരോഗതിയില്ല.

വിശ്രമമല്ലാതെ മുന്നില്‍ മറ്റുമാര്‍ഗ്ഗങ്ങളൊന്നുമില്ല. ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത് അപകടമാണെന്ന അഭിപ്രായമാണ് ഡോക്ടര്‍മാര്‍ക്കുള്ളത്. 2005ലും 2009ലും 2010ലും ക്ലിസ്റ്റേഴ്‌സ് കിരീടം നേടിയിരുന്നു. ആഗസ്ത് മാസം 29 മുതലാണ് ഗ്രാന്‍സ്ലാം പോരാട്ടം തുടങ്ങുന്നത്.

കാലിനേറ്റ പരിക്കിനെ തുടര്‍ന്ന് വിംബിള്‍ഡണടക്കം ഒട്ടേറെ പ്രമുഖ മല്‍സരങ്ങളില്‍ നിന്ന് ലോകമൂന്നാം നമ്പര്‍ താരത്തിനു വിട്ടുനില്‍ക്കേണ്ടി വന്നു. കഴിഞ്ഞ ആഴ്ച ടൊറന്റോയില്‍ നടന്ന ടൂര്‍ണമെന്റിനിടെ വയറിലെ പരിക്കുമൂലം ക്ലിസ്റ്റേഴ്‌സ് പിന്‍വാങ്ങിയിരുന്നു.

Story first published: Wednesday, December 7, 2011, 14:43 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+